ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിച്ച് യുവാക്കള്‍ മരിച്ചു

കൊച്ചി: എറണാകുളം എളംകുളംത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം.

എറണാകുളം ജനറല്‍ ആശുപത്രിയിലെ പുനര്‍നിര്‍മിച്ച കോബാള്‍ട്ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിലെ പുനര്‍നിര്‍മിച്ച കോബോള്‍ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രേറ്റര്‍ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് ഏകദേശം ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ് റോട്ടറി കൊച്ചി യുണൈറ്റഡ് കോബാള്‍ട്ട് യൂണിറ്റ് പുനര്‍നിര്‍മിച്ചു നല്‍കിയത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് കഴിഞ്ഞ ദിവസം...

ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയില്‍

എറണാകുളം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10ന് അങ്കമാലിയില്‍ എത്തുന്ന യാത്രയെ ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കള്‍ സ്വീകരിക്കും. അങ്കമാലി, ആലുവ, കളമശേരി, പറവൂര്‍ നിയോജക മണ്ഡലങ്ങളിലൂടെയാണ് ഇന്ന് യാത്ര കടന്നുപോകുന്നത...

മൂന്നു വയസ്സുകരനോട് യുവാവിന്റെ ക്രൂരത ; കാലില്‍ തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ചു

കൊച്ചി : കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയതിന് മൂന്നാം ക്ലാസ്സുകാരന്‍റെ കാലിൽ തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ച് യുവാവ്. അങ്കമാലി സ്വദേശിയായ പ്രിൻസ് എന്നയാളെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. 21-കാരനായ പ്രിൻസ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മരട് പൊലീസ് പറയുന്നു. കുട്ടിയുടെ സഹോദരീഭർത്താവെന്ന് അവകാശപ്പെടുന്നയാളാണ് പ്ര...

എറണാകുളം ജില്ലയിൽ രണ്ടാമത്തെ ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തു.

എറണാകുളം ജില്ലയിൽ രണ്ടാമത്തെ ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തു. വാഴക്കുളം പഞ്ചായത്തിലെ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളികളുടെ തുടർ പരിശോ‌ധന റീജിയണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും, ഗവ: മെഡിക്കൽ കോളജ് കളമശേരിയിലും നടത്തിയതിയിരുന്നു. തുടർന്ന് ഷിഗല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു....

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

എറണാകുളം : എറണാകുളത്തെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് ഗതാഗതത്തിന് തുറന്ന് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. രാവിലെ 9.30ന് വൈറ്റി...

ലുലു മാളില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം ; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

എറണാകുളം : എറണാകുളം ലുലു മാളില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടിയെ അപമാനിച്ച സംഭവത്തിലേതിന് സമാനമായി ഊര്‍ജിത അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളമശേരി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്നും കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം, മാളിനു പുറത്...

നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറി ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസിലെ വിചാരണ അട്ടിമറി സംബന്ധിച്ച് ക്രൈം ബ്രാഞ്ചിനോട് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഡിജിപി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ പി.എ പ്രതിയായ കേസ് ശാസ്ത്രീയ...

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവം ; പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

കൊച്ചി : കൊച്ചിയിലെ മാളില്‍ നടിയെ ഉപദ്രവിച്ച സംഭവത്തില്‍ പ്രതികള്‍ ഇന്ന് എറണാകുളം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. നടിക്ക് പരാതിയില്ലെന്നതും പരസ്യമായി മാപ്പ് പറഞ്ഞതും മുന്‍ നിര്‍ത്തിയാകും ജാമ്യാപേക്ഷ. നടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടും. പ്രതികളായ മലപ്പുറം മങ്കട സ്വദേശികളാ...

യുവ നടിയെ അപമാനിച്ച ക്കേസ് ; പ്രതികളെ കോടതി റിമാന്റ് ചെയ്തു

കൊച്ചി : കൊച്ചിയിലെ മാളിൽ യുവ നടിയെ അപമാനിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദിൽ, റംഷാദ് എന്നിവരെ കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. സംഭവത്തിൽ നടിയും കുടുംബവും പ്രതികൾക്ക് മാപ്പ് നൽകിയെങ്കിലും കേസ് നടപടി അവസാനിപ്പിക്കാനാകില്ലെന്ന് പൊലീസ് വ്യക്ത...