പിഞ്ചുകുഞ്ഞുങ്ങളുമായി പുഴയില്‍ ചാടിയത് പേരാമ്പ്ര സ്വദേശിനി

മുയിപ്പോത്ത്: ചാനിയം കടവ് പാലത്തില്‍ നിന്നും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി പുഴയില്‍ ചാടിയത് പേരാമ്പ്ര മരുതേരി കൊല്ലിയില്‍ പ്രവീണിന്റെ ഭാര്യ ഹിമ(30)യാണ്. മൂന്ന് വയസ്സുള്ള അഥര്‍വ്, ഒന്‍പത് മാസം പ്രായമുള്ള ത്രിവേദ് എന്നീ കുട്ടികളുമായാണ് പുഴയില്‍ ചാടിയത്. അഥര്‍വ്വിന്റെ നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ഹിമയും ത്രിവേദും വടകര സഹകരണ ആശുപത്രിയലില്‍ ചികിത്സയിലാണ്. The post പിഞ്ചുകുഞ്ഞുങ്ങളുമായി പുഴയില്‍ ചാടിയത് പേരാമ്പ്ര സ്വദേശിനി first ap...Read More »

തീരദേശ ജാഥക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി: ടി.എന്‍ പ്രതാപന്‍ എം.പി നയിക്കുന്ന തീരദേശ ജാഥക്ക് കൊയിലാണ്ടി ഹാര്‍ബര്‍ പരിസരത്ത് ഉജ്ജ്വല സ്വീകരണം നല്‍കി. സ്വീകരണം ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് യു. രാജീവന്‍ ഉദ്ഘാടനം ചെയ്തു. മഠത്തില്‍ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രമണ്യന്‍, ഉമ്മര്‍ ഓട്ടുമ്മല്‍, കെ. ബാലനാരായണന്‍, വി.പി ഇബ്രാഹിം കുട്ടി, മഠത്തില്‍ നാണു, വി.പി. ഭാസ്‌കരന്‍, വി.വി സുധാകരന്‍, യു.കെ. രാജന്‍, പി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. The post തീരദേശ ജാഥക്ക് സ്വീകരണം നല്‍കി firs...Read More »

കുട്ടികളുമായി അമ്മ ചാനിയംകടവ് പുഴയില്‍ ചാടി

മുയിപ്പോത്ത്: രണ്ടു കുട്ടികളുമായി അമ്മ പുഴയില്‍ ചാടി. ഇന്ന് വൈകിട്ട് 4 മണിയോയൊണ് സംഭവം. ചാനിയം കടവ് പാലത്തില്‍ നിന്നും കുട്ടികളെയുമെടുത്ത് പുഴയില്‍ ചാടുകയായിരുന്നു. നാട്ടുകാര്‍ കണ്ടതിനെതുടര്‍ന്ന് ഇവരെ വടകരയിലുള്ള ആശുപത്രിയില്‍ എത്തിച്ചു. കുട്ടികളുടെ നിലഗുരുതരമാണ്. പേരാമ്പ്ര സ്വദേശികളാണെന്ന് പറയപ്പെടുന്നു. The post കുട്ടികളുമായി അമ്മ ചാനിയംകടവ് പുഴയില്‍ ചാടി first appeared on PERAMBRA.Read More »

മരുതോറചാലില്‍ കേളുകുട്ടി അന്തരിച്ചു

  പേരാമ്പ്ര : മരുതോറചാലില്‍ കേളുകുട്ടി (59) അന്തരിച്ചു. ഭാര്യ ദേവി. മക്കള്‍ ഷിജി, ഷിനി. മരുമക്കള്‍ അശോകന്‍ (എരവട്ടൂര്‍), വിജേഷ് (കൂത്താളി). സഞ്ചയനം ശനിയാഴ്ച.     The post മരുതോറചാലില്‍ കേളുകുട്ടി അന്തരിച്ചു first appeared on PERAMBRA.Read More »

ഉര്‍ദു ടീച്ചര്‍ ഒഴിവ്

കോഴിക്കോട് : ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ഉര്‍ദു ടീച്ചര്‍ ഒഴിവുണ്ട്. സെക്കന്‍ഡ് എന്‍സിഎ-എസ്‌സി കാറ്റഗറി നമ്പര്‍ 607/19 പ്രകാരം തസ്തികയുടെ അഭിമുഖം മാര്‍ച്ച് 10 ന് ജില്ലാ പിഎസ്‌സി ഓഫീസില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. The post ഉര്‍ദു ടീച്ചര്‍ ഒഴിവ് first appeared on PERAMBRA.Read More »

പുരസ്‌കാര നിറവില്‍ സ്‌നേഹ അമ്മാറത്ത്

  മേപ്പയ്യൂര്‍ : 11-ാമത് ഗിരീഷ് പുത്തഞ്ചേരി കവിത പുരസ്‌കാരത്തിന് സ്‌നേഹ അമ്മാറത്ത് അര്‍ഹയായി. ബാങ്ക് ജീവനക്കാരുടെ കലാസാംസ്‌കാരിക വേദിയായ ബാങ്ക് മെന്‍സ് ക്ലബ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിത രചനാ മത്സരത്തിലാണ് പുരസ്‌കാരം. പരേതരായ പൂക്കള്‍, അടുക്കളപ്പായിലെ ചിതല്‍പ്പുറ്റ് എന്നീ കവിതകളാണ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. മേപ്പയ്യൂര്‍ സലഫി ടീച്ചര്‍ എഡ്യുക്കേഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. മേപ്പയ്യൂര്‍ സ്വദേശിനിയായ സ്‌നേഹ കെ.കെ. സുരേന്ദ്രന്റെയും വി. ഷൈനിയുടെയും മകളാണ്. The p...Read More »

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷന്‍ നടത്തി

  മേപ്പയ്യൂര്‍ : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊഴുക്കല്ലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷന്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ മൊയ്തീന്‍ കളയംകുളം അധ്യക്ഷത വഹിച്ചു. 75 വയസ്സ് പൂര്‍ത്തിയായ പെന്‍ഷന്‍ അംഗങ്ങളെ ടി. കുഞ്ഞിരാമന്‍ ആദരിച്ചു. പുതിയ അംഗങ്ങള എന്‍.കെ ബാലകൃഷ്ണന്‍ സ്വീകരിച്ചു. വാര്‍ഡ് അംഗം റാബിയ എടത്തിക്കണ്ടി, എം.എം കരുണാകരന്‍, എ.എം കുഞ്ഞിരാമന്‍, ടി. രാമചന്ദ്രന്‍, വി. രവീന്ദ്രന്‍, പി. നാരായണന്‍, പി.ഗോപാലന്‍ ആയടുത...Read More »

കളേഴ്സ് ഓഫ് ഹോപ് സംഗമവുമായി ആസ്റ്റര്‍ മിംസ്

കോഴിക്കോട് : ലോക അപൂര്‍വ്വരോഗ വാരം 2021 ന്റെ ഭാഗമായി നട്ടെല്ലിന് ബാധിക്കുന്ന അപൂര്‍വ്വ രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതരായവരുടെ സംഗമം നടത്തി. ലോക വ്യാപകമായി നടക്കുന്ന പുതിയ പരീക്ഷണങ്ങളിലൂടെയും മരുന്നുകളിലൂടെയും പ്രതീക്ഷാനിര്‍ഭരമായ മാറ്റങ്ങള്‍ സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷ സംഗമം പങ്കുവെച്ചു. കളേഴ്സ് ഓഫ് ഹോപ് എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. 3 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവര്‍, 18 വയസ്സിന് മുകളിലുള്ളവര്‍ എന്നിങ്ങനെ എസ്എംഎ ബാധിതരെ തരംതിരിച്ച് ഗാനാലാപനം, മോണോ...Read More »

നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസിന് പുതിയ സാരഥികള്‍

  പേരാമ്പ്ര : യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. ചടങ്ങ് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. ഡി സിസി സെക്രട്ടറി മുനിര്‍ എരവത്ത് മുഖ്യപ്രഭാഷണം നടത്തി. നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം. പ്രകാശന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ്, വൈസ് പ്രസിഡന്റ് റഷീദ് പുറ്റം പൊയില്‍, അഖില്‍, ഷിജു. കെ.ദാസ്, വി.വി ദിനേശന്‍, ആദര്‍ശ് രാവറ്റമംഗലം, കെഎസ്‌യു നേതാക്കളായ അര്‍ജുന്‍ കറ്റയാട്, വി.ടി. […] The p...Read More »

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വായനാരി രാമകൃഷ്ണന്‍ അന്തരിച്ചു

കൊയിലാണ്ടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൊയിലാണ്ടി സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പെരുവട്ടൂരിലെ വായനാരി രാമകൃഷ്ണന്‍ (85) അന്തരിച്ചു. കോണ്‍ഗ്രസ് ജില്ലാ അംഗം, ബ്ലോക്ക് – മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു പരേതരായ വായനാരി ഗോപാലന്റെയും മാണിക്യത്തിന്റെയും മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: രമ്യ(കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് മുചുകുന്ന് ശാഖ), രശ്മി (ജൂനിയര്‍ അസി. ചെക്യാട് ഗ്രാമപഞ്ചായത്ത്). മരുമക്...Read More »

More News in perambra