News Section: അന്തര്‍ദ്ദേശീയം
പസഫിക് സമുദ്രത്തിൽ ഭൂമികുലുക്കം
പസഫിക് സമുദ്രത്തിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത ഏഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ പസഫിക്കിൽ രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തിൽ ന്യൂസീലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അർധരാത്രിയോടെ ന്യൂ കാലെഡോണിയ രാജ്യത്തെ വാഓയിൽ നിന്ന് 415 കിലോമീറ്റർ മാറിയാണ് ഭൂകമ്പം ഉണ്ടായത്. അടുത്ത മൂന്ന് മണിക്കൂർ ...
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ; നേരത്തെ രോഗം വന്നുപോയവരെയും പിടികൂടുന്നതായി റിപ്പോര്‍ട്ട്
ജനിതകമാറ്റം സംഭവിച്ച വൈറസ് പടരുന്ന സാഹചര്യം ആശങ്കകള്‍ക്കാണ് ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി ദിവസങ്ങള്‍ക്കകമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തേ രോഗെ ബാധിച്ച്, അതിനെ അതിജീവിച്ചവരില്‍ ...

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു
രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയും...
സിനിമാതിയേറ്ററിലെ മുഴുവൻസീറ്റിലും ആളെ ഇരുത്താൻ കേന്ദ്രസർക്കാർ അനുമതി
ന്യൂഡൽഹി : തിങ്കളാഴ്ചമുതൽ സിനിമാതിയേറ്ററിലെ മുഴുവൻസീറ്റിലും ആളെ ഇരുത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച് വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ കോവിഡ് മാർഗരേഖയിലാണ് 100 ശതമാനം സീറ്റുകൾക്കും അനുമതി നൽകിയത്. കേന്ദ്ര തീരുമാനത്തെ പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവ സ്വാഗതം ചെയ്തു....
ട്രാക്ടർ റാലിയെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു
ഡൽഹി : കർഷകർ നടത്തിയ ട്രാക്ടർ റാലിയെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു. ലാൽ ഖില മെട്രോ സ്റ്റേഷൻ മാത്രമാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്. മറ്റ് സ്റ്റേഷനുകളൊക്കെ തുറന്നിരിക്കുകയാണെന്ന് ഡൽഹി റെയിൽ മെട്രോ സ്റ്റേഷൻ അറിയിച്ചു. 35 മിനിട്ടാണ് ശരാശരി കാത്തിരിപ്പ് സമയമെന്നും തിരക്ക് അധികരിച്ചാൽ അതിനനുസരിച്ച് വിവരം അറിയിക്ക...
അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ഇന്ന് അധികാരമേൽക്കും
വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാകും. അക്രമ സാധ്യത മുന്നിൽ കണ്ടു അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണിൽ ഒരുക്കിയിരിക്കുന്നത്. അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷയി...
ഫൈസര്‍ വാക്സിന് സ്വീകരിച്ച 23 പേര് മരിച്ചു ; അന്വേഷണം പ്രഖ്യാപിച്ച് നോര്‍വ്വെ
കൊവിഡ് പ്രതിരോധത്തിനായുള്ള ഫൈസര്‍ വാക്സിന് സ്വീകരിച്ച 23 വൃദ്ധര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് നോര്‍വ്വെ. കൊവിഡ് വാക്സിന് സ്വീകരിച്ചതിന് പിന്നാലെയുണ്ടായ മരണത്തിലാണ് അന്വേഷണം. ഇവരെക്കൂടാതെ നിരവധിപ്പേര്‍ക്ക് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യങ്ങളും നേരിട്ടിരുന്നു. ബയോണ്‍ടെക്കും ഫൈസറും ചേര്‍ന്ന് നിര്‍മ്മിച്ച ക...
ജനിതക മാറ്റം സംഭവിച്ച കോവിഡ് ; മാർച്ചോടെ അമേരിക്കയിൽ പടർന്നുപിടിക്കുമെന്ന് റിപ്പോർട്ടുകൾ
യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേദം മാർച്ച് മാസത്തോടെ അമേരിക്കയിൽ പടർന്നുപിടിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ 30 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ആവശ്യമാണെന്ന് യുഎസ് രോഗ പ്രതിരോധ കേന്ദ്രം (സി.ഡി.എസ്) മുന്നറിയിപ്പ് നൽകി. 70 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസിന്റെ സാന്‍...
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം ; മൂന്നു മരണം
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ മൂന്നു പേര് മരിച്ചു. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുലവേസി ദ്വീപിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍സ്കെയില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. മജെനെ നഗരത്തിന് ആറുകിലോമീറ്റര്‍ വടക്കുകിഴക്കാ...
കൊവിഡ് രോഗികളില്‍ ‘കാന്ഡിഡ ഓറിസ്’ എന്ന ഫംഗസ് ; അമേരിക്കയില്‍ 8 മരണം
കൊവിഡ് രോഗികളില്‍ 'കാന്ഡിഡ ഓറിസ്' എന്നറിയപ്പെടുന്ന ഫംഗസ് ബാധിച്ച് അമേരിക്കയില്‍ എട്ട് പേര് മരിച്ചതായി നിന്ന് റിപ്പോര്‍ട്ട്. 'സി ഓറിസ്' എന്നും അറിയപ്പെടുന്ന ഈ ഫംഗസ് എത്തരത്തിലാണ് രൂപപ്പെട്ട് വരുന്നതെന്നോ എങ്ങനെയാണ് ആളുകളിലെത്തുന്നതോ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. 2009ല്‍ ജപ്പാനിലാണ് ആദ്യമായി 'സി ഓറിസ്' ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്...
