ചരിത്രമെഴുതി സിന്ധു ; ടോക്യോയില്‍ വെങ്കലം

ടോക്യോ : രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി പി വി സിന്ധു. ടോക്യോയില്‍ വെങ്കലം നേടിയതോടെയാണ് സിന്ധു നേട്ടത്തിനുടമയായത്. റിയൊ ഒളിംപിക്‌സില്‍ സിന്ധു വെങ്കലം നേടിയിരുന്നു. ടോക്യോയില്‍ മൂന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ചൈനയുടെ ഹെ ബിംഗ്ജാവോയെയാണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍...

ടോക്കിയോ ഒളിംപിക്‌സ് ; 100 മീറ്റര്‍ പുരുഷ ഫൈനല്‍ വൈകിട്ട്

ടോക്ക്യോ : ലോകത്തെ ഏറ്റവും വേഗമേറിയ പുരുഷ താരത്തെ ഇന്നറിയാം. 100 മീറ്റര്‍ പുരുഷ ഫൈനല്‍ വൈകിട്ട് 6.20നാണ്. ഇതിന് മുൻപ് മൂന്ന് സെമിഫൈനലുകൾ നടക്കും. 24 താരങ്ങളാണ് സെമിയിൽ മത്സരിക്കുന്നത്. ഓരോ സെമിയിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൂന്ന് സെമിയിലേയും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ഫൈനലിലേക്ക് മുന്നേറും. തന്റെ പിൻഗാമിയാവും എന്ന് ഉസൈൻ ബോൾട...

ടോക്ക്യോ ഒളിംപിക്സ് ; പി വി സിന്ധുവിന് സെമിയില്‍ തോല്‍വി

ടോക്ക്യോ ഒളിംപിക്സില്‍ ബാഡ്മിന്റനില്‍  പി വി സിന്ധുവിന് സെമിയില്‍ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിനെതിരെ തായിയുടെ വിജയം. ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം നടന്ന പോരാട്ടത്തിനൊടുവില്‍ തായി ഗെയിം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിമില്‍ സിന്ധുവിനെക്കാള്‍ മികച്ച പ്രകടനമാണ് ചൈനീസ് തായ്പേയ് താരം നടത്തിയത്. ...

ഒളിംപിക് ടെന്നിസ് സിംഗിള്‍സ് ; വെങ്കല മെഡല്‍ പോരാട്ടത്തില്‍ നൊവാക് ജോക്കോവിച്ചിന് തോല്‍വി

ടോക്യോ : ഒളിംപിക് ടെന്നിസ് സിംഗിള്‍സില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ നൊവാക് ജോക്കോവിച്ചിന് തോല്‍വി. സ്പാനിഷ് താരം കരേനൊ ബുസ്റ്റയാണ് സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്. 6-4 6-7 6-3 എന്ന സ്‌കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. റിയൊ ഒളിംപിക്‌സിലും മൂന്നാം സ്ഥാനക്കാരായ മത്സരത്തിലാണ് ജോക്കോവിച്ച് പുറത്തായിരുന്നത്. അന്ന് അര്‍ജന്റീനയു...

ടോക്കിയോ ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ.

ടോക്കിയോ : ടോക്കിയോ ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. 69 കിലോ വനിതാ ബോക്‌സിംഗില്‍ ചൈനീസ് ചായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലീന അസം സ്വദേശിയാണ്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടി. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.

പൊരുതി തോറ്റു ; മേരി കോം പ്രീ ക്വര്‍ട്ടറില്‍ പുറത്ത്.

ടോക്യോ : വനിതാ ബോക്‌സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോം പ്രീക്വര്‍ട്ടറില്‍ പുറത്ത്. കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. 3-1നാണ് വലന്‍സിയയുടെ ജയം. ആദ്യ റൗണ്ടില്‍ വലന്‍സിയയ്ക്കായിരുന്നു ജയം. രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരം തിരിച്ചെത്തി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റും ജയവും വലന്‍...

മീര ഭായ് ചനുവിന്റെ മെഡലില്‍ മാറ്റമില്ല

ടോക്യോ : വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരഭായ് ചനു നേടിയ വെള്ളി സ്വര്‍ണമാകില്ല. നേരത്തെ ചാനുവിന് സ്വര്‍ണം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണം നേടിയ ചൈനയുടെ ഹൗ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നുള്ള തരത്തിലായിരുന്നു വാര്‍ത്ത. ചൈനീസ് താരത്തോട് ടോക്യോയില്‍ തുടരാന്‍ ആവശ...

ടോക്യോ ഒളിംപിക്സ് ; മീരഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാന്‍ സാധ്യത.

ടോക്യോ : വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ മീരഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാന്‍ സാധ്യത. ഈയിനത്തില്‍ ഒന്നാമതെത്തിയ ചൈനയുടെ ഴിഹ്വയ് ഹൂ ഉത്തേജക മരുന്ന പരിശോധനയ്ക്ക് വിധേയയാകും.  പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന് സ്വര്‍ണം ലഭിക്കും. സ്‌നാച്ചില്‍ 87 കിലോ ഭാരവും ജെര്‍ക്കില്‍ 115 കിലോ ഭാരവും ഉയര്‍ത്തിയാണ് മീരാഭ...

ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് നിരാശ ; സൗരഭ് ചൗധരി പുറത്ത്

ടോക്കിയോ : ടോക്കിയോ ഒളിംപിക്‌സ് ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി പുറത്തായി. ഫൈനലില്‍ ഏഴാം സ്ഥാനത്ത് മാത്രമാണ് ലോക രണ്ടാം നമ്പര്‍ താരമായ സൗരഭിന് ഫിനിഷ് ചെയ്യാനായത്. യോഗ്യതാ റൗണ്ടില്‍ 600ല്‍ 586 പോയിന്‍റുമായി ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്. മറ്റൊരു ഇന്ത്യന്‍ താരം അഭിഷേക് വര്‍മ ഫൈന...

അഭിമാനമായി മീര ; ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ

ടോക്കിയോ : ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് അഭിമാനമായി മീര. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു പുറത്തെടുത്തത്. സ്‌നാച്ചില്‍ 87 കിലോ ഭാരമുയര്‍ത്തി. ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്.