മഅദനിയുടെ ജാമ്യാപേക്ഷയില്‍ പ്രത്യേക താല്‍പര്യങ്ങളില്ല; കെ.ജെ. ജോര്‍ജ്

ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിയുടെ ജാമ്യാപേക്ഷയില്‍ കര്‍ണാടകത്തിന് പ്രത്യേക താല്‍പര്യങ്ങളില്ലെന്ന് ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്. സുപ്രീം കോടതിയുടെ തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മഅദനി ഏപ്രില്‍ ഒന്നിന് നല്കിയ ജാമ്യാപേക്ഷ ത...

കര്‍ണാടകയില്‍ സ്വകാര്യ ബസ്സിനു തീ പിടിച്ച് 6 മരണം

ബാംഗ്ലൂര്‍ : കര്‍ണാടകയിലെ ദാവന്‍ഗരയില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോയ സ്വകാര്യ എ.സി സ്ലീപ്പര്‍ ബസിന് തീപിടിച്ച് ആറു പേര്‍ മരിച്ചു.12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. 29 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരിലായിരുന്നു അപകടം. അപകട കാരണമെന്താണെന്ന് വ്യക്തമായിട...

രാഹുല്‍ ഗാന്ധിക്ക് 18 ലക്ഷം രൂപയുടെ കടം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്‍ഡ്‌ രാഹുല്‍ ഗാന്ധിയ്‌ക്ക് 18 ലക്ഷം രൂപയുടെ കടമുണ്ടെന്നു രാഹുലിന്റെ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ഇതില്‍ 9 ലക്ഷം അമ്മയും കോണ്‍ഗ്രസ്‌ പ്രസിഡന്‍ഡുമായ സോണിയാ ഗാന്ധിയ്‌ക്ക് നല്‍കാനുള്ളതു. എന്നാല്‍ ഏകദേശം പത്തു കോടിയോളം രൂപയുടെ സ്വത്ത്‌ രാഹുല്‍ ഗന്ധിക്കുണ്ട്. ഉത്തര്‍ പ്രദേശിലെ അമേഠിയ...

ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തില്‍ 8 ജവാന്മാരടക്കം 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഛത്തീസ്ഗഡിലെ ബിജാപൂരില്ലും, ബസ്തറിലും, ധര്ഭാവാലിയിലമാണ് നക്‌സല്‍ ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്ന ജവാന്‍മാരാണ് മരിച്ചത്. ബീജാപൂരില്‍ ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് കുഴിബോംബ് സ്‌ഫോടനത്ത...

ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മി

മുംബൈ: ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് സമാജ്‌വാദി പാര്‍ട്ടി മഹാരാഷ്ട്രാ സംസ്ഥാന അധ്യക്ഷന്‍ അബു അസ്മി. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇസ്‌ലാം മതവിശ്വാസ പ്രകാരം ബലാത്സംഗം വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെന്...

അദ്വാനിയുടെ ഫോട്ടോ കൊണ്ഗ്രസിന്റെ വെബ്സൈറ്റില്‍; മോഡിക്കെതിരെ നീക്കമെന്നു സംശയം

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രം കോണ്‍ഗ്രസ് വെബ്‌സൈറ്റില്‍ . മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ വാജ്‌പേയി ആഗ്രഹിച്ചിരുന്നുവെന്ന് ചിത്രത്തിനൊപ്പം പ്രിസിദ്ധീകരിച്ച കുറിപ്പില്‍ കോണ്‍ഗ്രസ് പറയുന്നു. 2004 ല്‍ ബി ജെ പിയുടെ പരാജയത്തിനുകാരണം ഗ...

രാജി വെക്കാന്‍ തിടുക്കം കൂട്ടിയത് തെറ്റായിപ്പോയി കേജ്റിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവേക്കുന്നതില്‍ തിടുക്കം കാട്ടിയത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ . പെട്ടന്നുള്ള രാജി പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകാന്‍ ഇടവരുത്തി. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ ശ്രേദ്ധിക്കുമെന്നും സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ...

രാജ്യത്ത് മോഡി തരംഗമില്ല; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് നരേന്ദ്ര മോഡി തരംഗമില്ലെന്നു സോണിയ ഗാന്ധി. അമേടിയിലും റായ്ബറേലിയിലും താന്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്ത്തനങ്ങല്‍ക്കിറങ്ങുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

തന്നെ ഉപദ്രവിച്ചവരെയൊക്കെ സന്ദര്‍ശിച്ചു കേജ്രിവാള്‍

ന്യൂഡല്‍ഹി: റോഡ് ഷോയ്ക്കിടെ തന്റെ മുഖത്തടിച്ച ഓട്ടോ ഡ്രൈവര്‍ ലാലിയെയും തന്നെ കഴിഞ്ഞ ഏപ്രില്‍ നാലിന് പിന്നില്‍ നിന്ന് കുത്തിയ അബ്ദുള്‍ വാഹിദിനെയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമായിരുന്നു കെജ്‌രിവാളിന്റെ സന്ദര്‍ശനം. മുഖത്തടിച്ചതില്‍ ലാലി കെജ്‌രിവാളിനോട് മാപ്പു പറഞ്ഞതായി ആം ആദ്മി പ...

ആദ്യ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് പൊളിച്ചുവില്‍ക്കുന്നു

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് 60 കോടി രൂപയ്ക്ക് ഒരു സ്വകാര്യ കമ്പനിക്ക് കൈമാറി. പൊളിച്ചു വിക്കാന്‍ വേണ്ടിയാണ് ഐ ബി കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ലേലത്തിലൂടെ യുദ്ധക്കപ്പല്‍ സ്വന്തമാക്കിയത്. ഒരു മാസത്തിനകം കപ്പല്‍ മുംബൈയിലെ നാവികസേനാ ഡോക് യാഡില്‍നിന്ന് നീക്കുമെന്ന് പ്രതിരോധ മ...