‘വ്യാജ റെംഡിസിവർ’ വിറ്റ നഴ്സ് മൈസൂരുവില്‍ പിടിയിൽ

മൈസൂരു : റെംഡിസിവിറിന്റെ ഒഴിഞ്ഞ ചെറിയ മരുന്നുകുപ്പികളിൽ ഉപ്പുവെള്ളവും ആൻറിബയോട്ടിക്കുകളും നിറച്ച് വ്യാജ റെംഡെസിവിർ വിൽപ്പന നടത്തിയ നഴ്സ് അറസ്റ്റിൽ. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ​ഗിർഷാണ് കർണാടക പൊലീസിന്റെ പിടിയിലായത് . കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ, കൊവിഡിനെതിരെയുള്ള മരുന്നുകളുടെ കരിഞ്ചന്ത വിൽപനയെക്കുറിച്ച് പൊ...

പിടിവിട്ട് കോവിഡ് ; പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു.

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഇത് ആറം ദിനമാണ് പ്രതിദിന കണക്ക് രണ്ടര ലക്ഷം കടക്കുന്നത്. 1761 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് ...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കൊവിഡ്

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ഇന്ന് വൈകീട്ടോടെയാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൻമോഹൻ സിംഗ് രണ്ട് ഡോസ് വാക്‌സിനും എടുത്തിരുന്നു. ആദ്യ ഡോസ് മാർച്ച് നാലിനും രണ്ടാം ഡോസ് ഏ...

ഡല്‍ഹിയില്‍ വീണ്ടും ലോക്ക് ഡൗണ്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് ലോക്ക് ഡൗണ്‍. അതിഥി തൊഴിലാളികള്‍ നിലവിലുള...

കോവിഡിന്റെ പിടിയില്‍ രാജ്യം ; 2.7 ലക്ഷം പേര്‍ക്ക് രോഗബാധ

രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,50,61,919 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1618 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെ...

കോവിഡ് വ്യാപനം ; യു. ജി. സി നെറ്റ് പരീക്ഷ മാറ്റിവെച്ചേക്കാം

ന്യൂഡൽഹി : മെയ്‌ 02 മുതൽ നടക്കാനിരുന്ന യു. ജി. സി നെറ്റ് പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചേക്കാൻ സാധ്യത. മെയ്‌ രണ്ടുമുതൽ 17 വരെ യു. ജി. സി നെറ്റ് പരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ. ടി. എ) തീരുമാനിച്ചിരുന്നു. ഏപ്രിൽ 15നകം അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധികരിക്കാനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ പരീക്ഷാ...

കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമം ; ജീവനക്കാരന്‍ അറസ്റ്റില്‍

ഭോപ്പാൽ : മധ്യപ്രദേശിൽ കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമം. വാർഡ് ബോയ് ആണ് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. ഗ്വാളിയോറിൽ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഓക്സിജൻ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന 59കാരിയായ സ്ത്രീയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രാജ്യത്ത...

ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു

ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു.ഏപ്രിൽ അവസാന വാരം നടത്താനിരുന്ന ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു. 27,28,30 ദിവസങ്ങളിൽ നടത്താനിരുന്ന രണ്ടാം ഘട്ട പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പരീക്ഷയ്ക്ക് പതിനഞ്ച് ദിവസം മുൻപ് അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിയത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.61 ലക്ഷം പേർക്ക് കൊവിഡ്

ന്യൂഡല്‍ഹി : ലോകത്തേറ്റവും വേഗതയിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. 2,61,500 പേർക്ക് ഇന്ന് രാവിലെ ഒൻപത് മണി വരെയുള്ള 24 മണിക്കൂറിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോ...

സംഘടന രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം: സോണിയ ഗാന്ധി

സംഘടന രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിസന്ധി മുന്‍കൂട്ടിക്കാണുന്നതിലും പ്രതിരോധിക്കുന്നതിലും മോദി സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായി. രാജ്യത്ത് രോഗബാധ നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കയറ്റുമതി തടയേണ്ടതാണെന്ന് സോണിയ ഗാന്ധി....