നിലമ്പൂര്‍ കൊലപാതകം: ബന്ധുക്കളുടെ മൊഴി പരസ്യമായി രേഖപ്പെടുത്തിയത് വിവാദമായി

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളുടെ മൊഴി പോലീസ് പരസ്യമായി രേഖപ്പെടുത്തിയത് വിവാദമായി. നാട്ടുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു മൊഴി രേഖപ്പെടുത്തല്‍. മൊഴിയെടുക്കുമ്പോള്‍ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരന്റെ മൊഴിയെടു...

നിലമ്പൂരില്‍ ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നിലമ്പൂരില്‍ ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടും ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുമാണ് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്്. ബസുകള്‍ സര്‍വീസ് നടത്...

നിലമ്പൂര്‍ മണ്ഡലത്തില്‍ ഇടത് ഹര്‍ത്താല്‍

നിലമ്പൂര്‍: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ തുപ്പുജോലികാരിയായ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നിലമ്പൂരില്‍ ആരംഭിച്ചു. ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. രണ്ട് ദിവസമാണ് രാധയുടെ മൃതദേഹം ചാക്കില്‍കെട്ടി കോണ്‍ഗ്രസ് ഓഫീസില്‍ സൂക്ഷിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ന...

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. നവാസ്, സഹോദരന്‍ നിയാസ്, ബന്ധു ആഷിഖ് എന്നിവരാണ് മരിച്ചത്.ഭാരതപ്പുഴയിലെ തടയിണകള്‍ തുറന്നതറിയാതെ കുളിക്കാനിങ്ങിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ ഞാങ്ങാട്ടിരി കടവില്‍ നിന്നും കണ്ടെടുത്തു.

നാടോടി ബാലികയെ മാനഭിഗത്തിന് ഇരയാക്കിയെന്ന കേസില്‍ 23ന് വിധി പറയും

മഞ്ചേരി: തിരൂരില്‍ മൂന്നു വയസുള്ള നാടോടി ബാലികയെ മാനഭിഗത്തിന് ഇരയാക്കിയെന്ന കേസില്‍ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജനുവരി 23ന് വിധി പറയും പരപ്പനങ്ങാടി ചിറമംഗലം കാഞ്ഞിരക്കണ്ടി മുഹമ്മദ് ജാസിം എന്ന മുഹമ്മദ് ജാസിക്(24)ആണ് പ്രതി. 2013 മാര്‍ച്ച് നാലിന് അര്‍ധരാത്രിയായിരുന്നു കേസിന്നാസ്പദമായ സംഭവം. തിരൂരില്‍ കടത്തിണ്ണയില്‍ മാതാവിനൊപ്പം കിടന്നുറങ്ങുകയായിര...

മുസ്ലിം ലീഗില്‍ പുതിയ വിവാദം

സമദാനി ബാലഗോകുലം വേദിയില്‍; ലീഗില്‍ പുതിയ വിവാദം മലപ്പുറം: അബ്ദുസമദ് സമദാനി എംഎല്‍എ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായതിനെച്ചൊല്ലി മുസ്ലിം ലീഗില്‍ പുതിയ വിവാദം. കോട്ടയ്ക്കലില്‍ വിശ്വം വിവേകാനന്ദം എന്ന പേരില്‍ നടന്ന ചടങ്ങില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കൊപ്പം സമദാനി വേദി പങ്കിട്ടിരുന്നു. ഇതിനെതിരെ മുസ്ലിം ലീഗ്...

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി ലീഗ് വീണ്ടും രംഗത്ത്

മലപ്പുറം ജില്ലാ വിഭജിക്കണമെന്ന ആവശ്യവുമായി വീണ്ടും മുസ്ലീം ലീഗ് രംഗത്ത്.വള്ളിക്കുന്ന് എം.എല്‍.എയും ലീഗ് നേതാവുമായ കെ.എന്‍.എ ഖാദറാണ് ജില്ലാ വിഭജനമെന്ന ആവശ്യവുമായി പരസ്യമായി രംഗത്തെത്തിയത്. കെ.എന്‍.എ ഖാദറിന്റെ വാദത്തിന് പിന്തുണയുമായി മറ്റ് ലീഗ് ജനപ്രതിനിധികളും രംഗത്തെത്തി. കൊണ്ടോട്ടി താലൂക്ക് ഉദ്ഘാടന ചടങ്ങിലാണ് ജില്ല വിഭജിക്കണമെന്ന ആവശ്യം ലീഗ...