News Section: Malappuram
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.
മലപ്പുറം : മലപ്പുറം കരുളായി വളയം കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കരുളായി മുണ്ടോടൻ കല്ലേങ്കാരി നിസാർ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് പുഴയിൽ കുളിക്കാൻ പോയ നിസാറിനെ രാവിലെ 8 മണിയോടെ വളയം കുണ്ടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റബർ തോട്ടത്തിൽ മരംമുറിക്കുന്നതിനിടെ വിറക് ശേഖരിക്കാനെത്തിയവരാണ് മൃതദേഹം...
മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേകളത്തിൽ ശങ്കരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ തെരുവ് നായ്ക്കൾ കടിച്ചത്. പരിക്കേറ്റ് ഭാരതപുഴയുടെ തീരത്ത് അവശനിലയിൽ കണ്ടെത്തിയ ശങ്കരനെ തൃശൂർ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് മരിച്ചത്.

ഫേസ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകളെ ശല്യം ചെയ്ത മലപ്പുറം സ്വദേശി അറസ്റ്റില്‍
മലപ്പുറം : ഫേസ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍ താനൂര്‍ പൊലീസാണ് യുവാവിനെ അറസ്റ്റു ചെയ്തത്. മഞ്ചേരി സ്വദേശി സനോജിനെയാണ്(32) പൊലീസ് അറസ്റ്റുചെയ്തതത്. രണ്ടായിരത്തോളം സ്ത്രീകളെ ഇയാള്‍ അധിക്ഷേപിച്ചതായി പൊലീസ് പറയുന്നു. വാട്സാപ്പ് വഴിയും ഫേസ്ബുക്ക് വഴിയുമാണ് സനോജ് സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന...
നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി.
മലപ്പുറം : നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറിപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് എന്നിവര്‍ രാജിവച്ചു. 33 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചത് ഒന്‍പത് വാര്‍ഡുകളില്‍ മാത്രമായിരുന്നു. ഇതിനിടെ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനം വിലയിരുത്താനുള്ള മുസ്ലീം ലീഗ് ഉന്ന...
മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീയിട്ടു.
മലപ്പുറം : മലപ്പുറം പുറത്തൂരിൽ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീയിട്ടു. 17-ാം വാർഡ് എടക്കനാടിൽ നിന്നും വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കടയ്ക്കാണ് തീയിട്ടത്. ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കാവിലക്കാടുള്ള കാറ്ററിംഗ് സർവീസ് കടയാണ് കത്തിനശിച്ചത്. സിപിഐഎം പ്രവർത്തകരാണ് അക്രമണം നടത്തിയെന്നത് യുഡിഎഫ് ആരോപിച്ചു.
കൊണ്ടോട്ടിയിൽ ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.
മലപ്പുറം: കൊണ്ടോട്ടിയിൽ ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു. കക്കോടി സ്വദേശി അർജുൻ (13 ) ആണ് മരിച്ചത്. ഗുരതമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് മധ്യവയസ്കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം : മലപ്പുറം ചേലമ്ബ്രയില് മധ്യവയസ്കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. സ്പിന്നിങ്ങ് മില്‍ സ്വദേശി 58 കാരനായ ബാലസുബ്രഹ്മണ്യന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ സ്ഥലത്ത് ദുര്‍ഗന്ധം വമിച്ചതോടെ കെട്ടിടത്തിലെ താമസക്കാരാ...
മലപ്പുറത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു.
മലപ്പുറം : പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. പട്ടര്‍നടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്ബില്‍ സല്മാന് ഫാരിസാണ് മരിച്ചത്. ലോറി തൊഴിലാളിയാണ് സല്മാന്. പുലര്‍ച്ചെ ഒരു മണിയോടെ കന്മനം കണ്ടമ്ബാറയിലാണ് സംഭവം. തിരുന്നാവായയില്‍ നിന്നും മണല്‍ കയറ്റിവന്ന ലോറിയെ രണ്ട് വാഹനങ്ങളിലായി പിന്തുടര്‍ന്ന കല്‍പ്പകഞ്ചേരി പൊലീസ് കണ്ടമ്ബാറയില...
മഞ്ചേരിയിലെ യുവതിയുടെ മരണം ; ഭർത്താവിനെ കുടുക്കിയത് കുട്ടികളുടെ മൊഴി
മലപ്പുറം : മഞ്ചേരിയിലെ യുവതിയുടെ മരണത്തില്‍ ഭർത്താവിനെ കുടുക്കിയത് കുട്ടികളുടെ മൊഴി. മഞ്ചേരി കൂമങ്കുളത്ത് കുടുംബവഴക്കിനെത്തുടർന്നു യുവതി മരിക്കാനിടയായ സംഭവത്തിൽ ഭർത്താവ് കൂമംകുളം കളത്തിൽ പ്രസാദിനെ (40) കുടുക്കിയത് മക്കൾ നൽകിയ മൊഴി. ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ വച്ച് ചുമരിൽ തലയിടിച്ചു വീണാണ് കോവിലകംകുണ്ട് കോലാർകുന്ന് ഉണ്ണിക്കൃഷ്ണന്റെ ...
മലപ്പുറത്ത് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നവ ദമ്പതിമാർ മരിച്ചു.
മലപ്പുറം : മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയ പാതയിൽ ബുള്ളറ്റ് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു. വേങ്ങര കണ്ണമംഗലം മാട്ടിൽ സലാഹുദ്ദീൻ(25), ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. സലാഹ ദീനും ഫാത്തിമ ജുമാനയും അപകടസ്ഥലത്ത് വച്ചു...
