മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ രാജിവച്ചു.

മലപ്പുറം : മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ കെ ടി അബ്ദുള്‍ ലത്തീഫ് രാജിവച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി എന്നാണ് സൂചന. അതേസമയം കാലാവധി കഴിഞ്ഞതിനാലാണ് രാജി എന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം. എപി അബ്ദുള്‍ അസീസ് പുതിയ പ്രസിഡന്റ് ആയേക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ ബാങ്ക് തട്ടിപ്പ് ക്രമക്കേ...

നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിൻ്റെ ക്രൂര മർദ്ദനം ; ദ്രിശ്യങ്ങള്‍ പുറത്ത്

മലപ്പുറം: നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിൻ്റെ ക്രൂര മർദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് ഹോം ഗാർഡ് സെയ്തലവി യുവാവിനെ നടുറോഡിൽ വച്ച് അടിച്ചത്. യുവാവിനെ സെയ്തലവി വീണ്ടും വീണ്ടും അടിക്കുന്നതും, നില തെറ്റി യുവാവ് റോഡിൽ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. കാര്യമായ പ്രകോപനം യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായതായി നിലവിൽ കിട്ടിയ വീഡിയോയിൽ ...

വയോധിക വീട്ടിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മങ്കട: മലപ്പുറം ജില്ലിയിലെ മങ്കടയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 72  വയസുള്ള ആയിഷ ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മലപ്പുറത്ത് ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴയൂർ അഴിഞ്ഞിലം സ്വദേശി പാലായി അർജുൻ (27) നെയാണ് വാഴക്കാട് പോലീസ് പിടികൂടിയത്. വാഴക്കാട് എസ്.ഐ നൗഫലിന്‍റെ നേതൃത്വത്തിൽ ഫറൂഖ് കോളജ് കുറ്റൂളങ്ങാടിയിൽ നിന്നാണ് ബുധനാഴ്ച്ച പുലർച്ചെ പ്രതിയെ അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങൾ കാണിച്ച് ഭീഷണിപ...

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം : മലപ്പുറം പേരശന്നൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എടച്ചലം സ്വദേശി സഹദ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെ സഹദ് ഒഴുക്കില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാര്‍ രക്ഷപെടുത്തുകയായിരുന്നു.

മലപ്പുറം യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

മലപ്പുറം : മലപ്പുറം പേരശന്നൂരില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. എടച്ചലം സ്വദേശി സഹദിനെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതിനിടെയാണ് അപകടമുണ്ടായത്.

സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ; എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ എംഎസ്എഫ് വനിതാ വിഭാഗം

എം എസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ എംഎസ്എഫ് വനിതാ വിഭാഗം. നിരന്തരം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതായി വനിതാ വിഭാഗം പരാതിപ്പെട്ടു. എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് അടക്കമുള്ളവർക്കെതിരെയാണ് പരാതി. ലീഗ് സംസ്ഥാന നേതൃത്വത്തിനാണ് ഹരിത നേതൃത്വം പരാതി നൽകിയത്. മലപ്പുറം ജില്ലയിൽ എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്...

മലപ്പുറത്ത് അർജൻ്റീനയുടെ വിജയാഘോഷത്തിനിടെ ആരാധകര്‍ക്ക് പരിക്ക്

മലപ്പുറം : കോപ്പ അമേരിക്ക ഫൈനൽ അർജൻ്റീന വിജയിച്ചതിലെ ആഹ്ലാദത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ രണ്ട് പേർക്ക് ഗുരുതര പരുക്ക്. ഇജാസ്, സിറാജ് എന്നിവർക്കാണ് പരുക്കേറ്റത്. മലപ്പുറം താനാളൂർ സ്വദേശികളാണ് ഇരുവരും. പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയു...

യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മലപ്പുറം ഇരിങ്ങാട്ടിരി സ്വദേശി നടുതൊടിക സിറാജുദ്ധീനെയാണ് കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളമായി യുവതിയെ വീട്ടില്‍ വച്ചും മറ്റു പല സ്ഥലങ്ങളില്‍ വച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി...

മലപ്പുറത്ത് ഭാര്യയേും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കി

മലപ്പുറം വണ്ടൂരിൽ നടുവത്ത് ഭാര്യയേും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കിയതായി പരാതി. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയും ഇറക്കിവിട്ടു. സംഭവത്തിൽ ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ വണ്ടൂർ പോലീസ് കേസെടുത്തു. മദ്യപിച്ച് വന്ന് വീട്ടിലെത്തി ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത്...