കോഴിക്കോട് ദലിത് പെണ്‍കുട്ടിയുടെ മരണം; കൊന്ന് കെട്ടിത്തൂക്കിയതെന്ന് സംശയം

കോഴിക്കോട് : മുക്കത്തെ ദലിത് പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് സംശയം. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ കൊന്ന് കെട്ടിത്തൂക്കിയതാകാനാണ് സാധ്യതയെന്നാണ് ആക്ഷന്‍ കമ്മറ്റിയുടെ ആരോപണം. അതേസമയം, മരണത്തില്‍ പങ്കില്ലെന്നാണു കേസില്‍ അറസ്റ്റിലായ കാമുകന്‍റെ വാദം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല. ഈ മാസം പത...

ടിക് ടോക്ക് സൗഹൃദം; കോഴിക്കോടുനിന്നും യുവാവിനെ തേടി പതിനാറുകാരി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍

കോഴിക്കോട്: ടിക് ടോക്കിലൂടെ പരിചയത്തിലായ യുവാവിനെ തേടി പതിനാറുകാരി ചെന്നൈ റെയില്‍വേ സ്റ്റേഷനിലെത്തി. കോഴിക്കോട് അത്തോളി സ്‌ദേശിയായ പെണ്‍കുട്ടിയാണ് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി രണ്ടു ദിവസം മുന്‍പ് ചെന്നൈയിലേക്കു പോയത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയായ യുവാവിനെ തേടിയാണ് പെണ്‍കുട്ടി അവിടെ എത്തിയത്. പെണ്‍കുട്...

ദുബായിലുള്ള സഹോദരന്റെ പ്രണയം, നാട്ടില്‍ സഹോദരന് ക്രൂര മര്‍ദനം

കുന്ദമംഗലം: സഹോദരന്‍റെ പ്രണയത്തിന്‍റെ പേരില്‍ യുവാവിന് ക്രൂരമര്‍ദ്ദനം. കോഴിക്കോട് പതിമംഗലം സ്വദേശി ഉബൈദിനാണ് മര്‍ദ്ദനമേറ്റത്. ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഫര്‍ഷാദിന്‍റെ പ്രണയവുമായി ബന്ധപ്പെട്ടാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയതെന്ന് ഉബൈദ് പറയുന്നു. പരിക്കേറ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും ഉബൈദ് പ...

ഉള്ളി വില വീണ്ടും ഉയര്‍ന്നു

കോഴിക്കോട് : ഉള്ളി വില വീണ്ടും ഉയര്‍ന്നു. കോഴിക്കോട് ഇന്ന് ഒരു കിലോ ഉള്ളിക്ക് 160 രൂപയാണ്. മൂന്ന് ദിവസം മുമ്ബ് ഉള്ളി വില നൂറു രൂപ വരെ താഴ്ന്നിരുന്നു. എന്നാല്‍ ഉള്ളിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില വീണ്ടും ഉയരാന്‍ കാരണമായിരിക്കുന്നത്. ദിനംപ്രതി പത്ത് ലോഡ് ഉള്ളി എത്താറുള്ള മാര്‍ക്കറ്റില്‍ ഇന്ന് എത്തിയിരിക്കുന്നത് വെറും രണ്ട് ലോഡാണ്. അതേസമയം...

നീ ആണാണെങ്കില്‍ കൈ വെയ്ക്ക്… ഞങ്ങള്‍ക്ക് ആരെയും പേടിയില്ല, സര്‍വ്വീസ് നടത്തും

വടകര: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമിത ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം നടന്നിരുന്നു. കോഴിക്കോട് വടകരയില്‍ ബസ് തടഞ്ഞ സമരാനുകൂലികളും ഡ്രൈവറും തമ്മിലുള്ള വാക്കു തര്‍ക്കത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. നാദാപുരം ഭാഗത്ത് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര...

ഹര്‍ത്താലിനെ തുടര്‍ന്ന് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഹര്‍ത്താല്‍ കേരളത്തില്‍ പുരോഗമിക്കുകയാണ്. ഹര്‍ത്താലില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്നലെ രാത്രി തന്നെ പലയിടത്തും നേതാക്കളെ കരുതല്‍ അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ ഹര്‍ത്താല്‍ അനുകലികള്‍ ആംബുലന്‍സ് അടിച്ചുതകര്‍ത്തു. രോഗിയില്ലാത്ത ആംബുലന്‍സ് പ്രകടനത്ത...

പ്രതിഷേധം കേരളത്തിലേക്കും,​ രാത്രിയില്‍ ഉപരോധവുമായി ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കേരളത്തിലും. ഡല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ആക്രമിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ദൂരദര്‍ശന്‍ കേന്ദ്രം ഉപരോധിച്ചു. രാത്രി പത്ത് മണിയോടെയായിരുന്നു ദൂരദര്‍ശന്‍ കേന്ദ്രം പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. ജാമിയ മില്ലിയ , അലിഗഢ...

കോഴിക്കോടും എംഎസ്എഫും കല്ലാച്ചിയില്‍ ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടക്കുന്നു

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുന്ന ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് നര നായാട്ടിനെതിരെ കോഴിക്കോടും കല്ലാച്ചിയിലും ഇപ്പോള്‍ പ്രതിഷേധ പ്രകടനം നടക്കുകയാണ്. കോഴിക്കോട് റെയില്‍വേ സ്്‌റ്റേഷനിലേക്ക് എംഎസ് എഫ് ജാഥ നടക്കുകയാണ്. കല്ലാച്ചിയില്‍ ഡിവൈഎഫ് ഐ മാര്‍്ച്ചും ഇപ്പോള്‍ നടക്കുന്നു... പ്രദേശത്ത് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും, ബസുകള്‍ ...

ആത്മഹത്യക്ക് തൊട്ടു മുമ്പ് റിനാസ് ഫോണ്‍ വാങ്ങിക്കൊണ്ടുപോയി; പരിശോധിക്കാന്‍ പൊലീസ്

മുക്കം: ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ആനയാംകുന്ന് മുരിങ്ങംപുറായി സ്വദേശി റിനാസിനെയാണ് താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത പ്രതിയെ ശനിയാഴ്ച രാവിലെ ...

നാദാപുരത്ത് ഹോട്ടലില്‍നിന്ന്‌ 10 കിലോ ഉള്ളി മോഷണം പോയി

നാദാപുരം :  നാദാപുരം ടൗണില്‍ ഹോട്ടലില്‍ സൂക്ഷിച്ച പത്ത് കിലോ ഉള്ളി മോഷണം പോയി. നാദാപുരം വടകര റോഡിലെ ഒരു ഹോട്ടലില്‍നിന്നാണ് ഉള്ളി മോഷണം പോയത്. വ്യാഴാഴ്‌ച രാവിലെ കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. കടയുടെ പിന്‍ഭാഗത്തെ ഗ്രില്‍സ് തുറന്ന് അകത്തുകടന്ന മോഷ്ടാവ് മേശയില്‍നിന്ന് പണം ലഭിക്കാതെ വന്നതോടെ ഉള്ളിയുമായി സ്ഥലം വിടുകയായിരുന്നു.   ...