നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ്

തിരുവനന്തപുരം : നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥീരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ഉള്ളത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക...

കോവിഡ് വ്യാപനം ; കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ.

കോഴിക്കോട് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോഴിക്കോട് രണ്ടാഴ്ചത്തേയ്ക്ക് രാഷ്ട്രീയ പാർട്ടി യോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബീച്ചിലും നിയന്ത്രണമേർപ്പെടുത്തി. ബീച്ചിൽ സന്ദർശന സമയത്തിൽ മാറ്റം വരുത്തി. വൈകീട്ട് ഏഴ് മണി വരെ മാത്രമായിരിക്കും സന്ദർശകർക്ക് അനുമതി നൽകുക. കൂടുതൽ സന്ദർശകർ എത്തിയ...

അസീസിന്റെ ദുരൂഹമരണം ; ഗൾഫിൽ നിന്ന് സഹോദരൻ സഫ്വാനെ നാട്ടിലെത്തിച്ചു

കോഴിക്കോട് : കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച പതിനഞ്ചു വയസ്സുകാരനായ സ്ക്കൂൾ വിദ്യാർത്ഥിയെ കഴുത്തുഞെരിക്കുന്ന വിവാദ വീഡിയോ ദൃശ്യത്തിലെ സഹോദരനെ പൊലീസ് നിർദ്ദേശത്തെ തുടർന്ന് ഗൾഫിൽ നിന്ന് നാട്ടിൽ തിരികെയെത്തിച്ചു. നാദാപുര ടാക്സി ഡ്രൈവർ നരിക്കാട്ടേരിലെ അശറഫിന്റെ ഇളയ മകൻ അബ്ദുൾ അസീസിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാനാണ് കോഴിക്കോട് റൂറൽ ജില...

മന്‍സൂര്‍ വധം ; രതീഷ് ബോംബ് കൈകാര്യം ചെയ്തിട്ടുണ്ടോയെന്നറിയാൻ മൃതദേഹത്തിൽ രാസ പരിശോധന

കോഴിക്കോട് : കണ്ണൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധത്തിൽ രതീഷിന് നേരിട്ട് പങ്കുണ്ടോയെന്ന് അറിയാനും ഈ സമയത്ത് രതീഷ് ബോംബ് കൈകാര്യം ചെയ്തിട്ടുണ്ടോയെന്നറിയാൻ മൃതദേഹത്തിൽ രാസ പരിശോധന നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കർശന നിർദേശത്തെ തുടർന്നാണ് ഫോറൻസിക്ക് സംഘം രാസ പരിശോധന നടത്തിയത്. ഇന്ന് രാവിലെ വളയം സി ഐ പി.ആര്‍ മനോ...

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര നിരോധിച്ച് കളക്ടര്‍

കോഴിക്കോട് : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര കളക്ടര്‍ നിരോധിച്ചു. നിറയെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുക്കണമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പൊതുപരിപാടികള്‍ക്ക് തുറസായ സ്ഥലത്ത് 200 പേരും അടച്ചി...

കോഴിക്കോട് ജില്ലയില്‍ 715 പേർക്ക് കോവിഡ് ;രോഗമുക്തി 228

കോഴിക്കോട് : ജില്ലയില്‍  ഇന്ന് 715 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്ക് പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 692 പേർക്കാണ് രോഗം ബാധിച്ചത്. 7019 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിട...

കോഴിക്കോട് കോൺഗ്രസ് പാർട്ടി ഓഫിസിന് തീയിട്ടു

കോഴിക്കോട് : കോഴിക്കോട് ബാലുശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെയും ആക്രമണം നടന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ തകർത്തു. ബാലുശേരിയിൽ ഇന്നലെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം നടന്നിരുന്നു. യുഡിഎഫ് പ്ര...

കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി ഇറക്കി. തീപിടിക്കുമെന്ന കാർഗോ മുന്നറിയിപ്പിനെ തുടർന്നാണ് വിമാനം ഇറക്കിയത്. കരിപ്പൂരിൽ നിന്ന് വിമാനം പറന്നുയർന്ന ഉടൻ അപായമണി മുഴങ്ങി. ഇന്ന് രാവിലെയാണ് സംഭവം. വിമാനം പറന്നുയർന്ന ഉടൻ അപായമണി മുഴങ്ങുകയും അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. കോഴിക്ക...

കോഴിക്കോട് യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം.

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം. പത്ത് പേര്‍ക്ക് പരുക്കുണ്ട്. ഉണ്ണികുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്ക്. നടുറോട്ടില്‍ പരസ്യമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലും സംഘര്‍ഷത്തിലും ഏര്‍പ്പെട്ടുവെന്നും വിവരം പരുക്കേറ്റ കോണ്‍ഗ്രസ്- മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അധിക...

കോവിഡ് : കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളിലേക്കെന്ന് – കലക്ടർ

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിദിന കണക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പൊതുസ്ഥലങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കു...