രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞ് വരികയാണ്. എന്നാൽ മരണസംഖ്യയിൽ വലിയ മാറ്റം ഉണ്ടാകുന്നില്ല. 24 മണിക്കൂറിനിടെ 2542 മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 3.79 ലക്ഷം പേർ കൊവിഡ് ബാധിച്ചു മരിച്ചിച്ചുണ്ട്. അതേസമയം, 24 മണിക്കൂറിനിടെ 1....

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് ; കെ.സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കാസര്‍ഗോഡ്‌ : മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയ കെ.സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘത്തിന്റെ പ...

വാക്സിൻ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് കോടതി നിലപാട് തേടിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇന്ന് മറുപടി അറിയിച്ചേക്കും. അതേസമയം , വാക്സിൻ സ്ലോട്ട് ല...

സംസ്ഥാനത്ത് മുതലാരംഭിച്ച ലോക്ഡൗൺ ഇന്ന് അവസാനിക്കും.

സംസ്ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങൾ തുറക്കില്ല. ടിപിആർ 20 ശതമാനത്തിൽ താഴെയുളള മേഖലകളിൽ മദ്യശാലകൾക്കും ബാറുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ശനിയു...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ ഒൻപത് ജില്ലകളിലും വെള്ളിയാഴ്ച്ച 4 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗ...

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും

കെ.സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് സുധാകരന്‍റ ചുമതലയേൽക്കൽ ചടങ്ങ്. ഇന്ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം അർപ്പിക്കുന്ന സുധാകരൻ തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാർപ്പണം നടത്തും. പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗ...

ഡെൽറ്റ വകഭേദത്തിന് സ്പുട്നിക് വി ഫലപ്രദമെന്ന് റഷ്യ

കൊവിഡ് 19 ഡെൽറ്റ വകഭേദത്തിന് സ്പുട്നിക് വി വാക്സിൻ ഫലപ്രദമെന്ന് റഷ്യ. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ സ്പുട്നിക് വി തന്നെ ആർഡിഐഎഫിൻ്റെ പ്രസ്താവന പുറത്തുവിട്ടു. ഇന്ന് മുതൽ സ്പുട്നിക് വി ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയിരുന്നു. ‘ആർഡിഐഎഫ്: കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ സ്പുട്നി...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 819 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് :  കോഴിക്കോട് ജില്ലയില്‍ ഇന്ന് 819 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരില്‍ രണ്ടാള്‍ക്ക് പോസിറ്റീവായി. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 809 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9129 പേരെ പരിശോധനക്ക് വിധേയമാക്കി. ജില്ലയിലെ കോവിഡ് ആശുപ...

സംസ്ഥാനത്ത് ലോക്ക്ഡൗൺ നാളെ മുതൽ ലഘൂകരിക്കും

സംസ്ഥാനത്ത് ലോക്ക്ഡൗൺ നാളെ മുതൽ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സംവിധാനങ്ങൾ സമ്മർദങ്ങൾ അതിജീവിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജൂൺ 17 മുതൽ മിതമായ രീതിയിൽ പൊതു​ഗതാ​ഗതം അനുവദിക്കും. ജൂൺ 17 മുത...

സംസ്ഥാനത്ത് ഇന്ന് 12, 246 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 12, 246 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസര്‍ഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥ...