സ്വർണ്ണക്കടത്ത് കേസില്‍ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മൊഴി നൽകുന്നതിനായി അഭിഭാഷക എസ് ദിവ്യ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായേക്കും. തിരുവനന്തപുരം കരമന സ്വദേശിയായ ദിവ്യയോട് ഫോണുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്പോർട്ട് എന്നിവ ഹാജരാക്കാൻ കസ്റ്റംസ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണ്ണക്കടത്ത്, ഡോളർ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ ആണ് മൊഴി എടുക്ക...

മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടത്ത് പ്രചാരണത്തിനിറങ്ങും

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നു. ഇന്ന് മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കില...

ഐപിഎൽ വേദികളില്‍ എതിർപ്പുമായി ഫ്രാഞ്ചൈസികൾ

ഐപിഎൽ 6 വേദികളിൽ നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരെ എതിർത്ത് ഫ്രാഞ്ചൈസികൾ. ഒരു ടീമിനും ഹോം ആനുകൂല്യം ലഭിക്കാതിരിക്കാൻ എടുത്ത തീരുമാനമാണെങ്കിലും 6 വേദികളിൽ മത്സരങ്ങൾ നടത്താനുള്ള തീരുമാനം തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്ന് ചില ഫ്രാഞ്ചൈസികൾ കുറ്റപ്പെടുത്തുന്നു. ഇന്ന് ഉച്ചക്കാണ് ഐപിഎൽ മത്സരക്രമം പുറത്തുവന്നത്. “മിക്കവാറും എംഎസ് ധോണിയുടെ അവസാന...

ഒരവസരം തന്നാൽ കേരളത്തെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുമെന്ന്‍ അമിത് ഷാ

തിരുവനന്തപുരം : ‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയയാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ. ഒരവസരം തന്നാൽ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുമെന്നും അമിത് ഷാ പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരമാണ്. യുഡിഎഫ് സോളാർ എങ്കിൽ എൽഡിഎഫ് ഡോളർ. സമുദ്രത്തെ സാക്ഷി നിർത്തി മുഖ്യമന്ത്രിയോട് ചില ച...

സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്

ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡണ്ടുമായ സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്. മുന്നണി മര്യാദകൾ പാലിക്കും എന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ തുടർന്നാണ് ജാനുവിൻ്റെ മടങ്ങിവരവ്. ബിജെപിയുടെ വിജയ് യാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ജാനു എൻഡിഎയിലേക്കുളള തിരിച്ച് വരവ് പ്രഖ്യാപിച്ചത് എൻഡിഎ നേതാക്കളുമായി ...

ഇ.ശ്രീധരൻ ബിജെപിയുടെ വിജയ യാത്ര സമാപന വേദിയിൽ.

ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ഇ.ശ്രീധരൻ ബിജെപിയുടെ വിജയ യാത്ര സമാപന വേദിയിൽ. ഈ പ്രായത്തിലും തനിക്ക് ദേഹ ബലവും ആത്മബലവും ഉണ്ടെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് ബിജെപിയിലേക്ക് വന്നതെന്നും ഇ.ശ്രീധരൻ വേദിയിൽ പറഞ്ഞു. ’67 വർഷം ഔദ്യോഗിക ജീവിതം നയിച്ച് രാഷ്ട്രീയത്തിലേക് പെട്ടെന്ന് വന്നത് ആശ്ചര്യ...

നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു.

തിരുവനന്തപുരം : നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന പേരിൽ സ്വന്തം പാര്‍ട്ടിയുമായിട്ടാണ് ദേവൻ ഇത്രയും കാലം പൊതുപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. കേരള പീപ്പിൾസ് പാര്‍ട്ടിയെ ബിജെ...

സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂര്‍ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസര്‍ഗോഡ് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കു...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഈ മാസം അവസാനം നാല് ജില്ലകളിൽ ബിജെപി സംഘടിപ്പിക്കുന്ന റാലികളിൽ മോദി പങ്കെടുക്കും. വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ദേശീയ നേതാക്കളെയടക്കം എത്തിച്ച് ശക്തമായ പ്രചാരണം നടത്താനാണ് തീരുമാനം. അത...

പാലാരിവട്ടം പാലം നാടിന് സമർപ്പിച്ചു

എറണാകുളം : പാലാരിവട്ടം പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നൽകിയത്. പാലം തുറന്ന് കൊടുക്കുന്നതിന് മുൻപായി മന്ത്രി ജി സുധാകരൻ പാലം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം തുറന്ന് നൽകിയത്. ‘പാലാരിവട്ടം പാലത്തിലുണ്ടായ അഴിമതി...