കോണ്ഗ്രസ് നേതാവിന്റെ മകള്‍ ബംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു.

കൂത്തുപറമ്പ്: കണ്ണവം തൊടീക്കളം സ്വദേശിയും ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ കെ.എന്‍. ജയരാജിന്റെ മകള്‍ ജിത ജയരാജ് (22) ബാംഗളൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ബിഡിഎസ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്നു കോളജിലേക്കു സ്‌കൂട്ടറില്‍ പോകുന്നതിനിടെ കാറിടിക്കുകയായിരുന്നു. രാവിലെ 7.30 ഓടെയായിരുന്നു അ...

നാല് വയസ്സുകാരിയെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നാലുവയസുകാരിയെ കഴിഞ്ഞ 15ന് അഭിഭാഷകന്‍ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരതി. ബാലികയ്ക്ക് അസ്വസ്ഥത അനുഭവപ്പട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്...

ട്രെയിനിനു തീ പിടിച്ചെന്ന സംശയത്തില്‍ പുറത്തേക്കു ചാടിയ സ്ത്രീക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍ : കൊച്ചി-കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസില്‍ തീ പിടിച്ചുവെന്ന സംശയത്തില്‍ ഓടിക്കൊണ്ടിരിക്കെ പുറത്തേയ്‌ക്ക് ചാടിയ സ്‌ത്രീയ്‌ക്ക് ഗുരുതര പരിക്ക്‌. കണ്ണൂരിനും ധര്‍മ്മടത്തിനും ഇടയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കേ പുറത്തേയ്‌ക്ക് ചാടിയതിന്റെ ആഘാതത്തില്‍ ഇവരുടെ ഇരുകാലുകള്‍ക്കും ഒടിവുണ്ടായിട്ടുണ്ട്‌. ഗുരുതരമായി പ...

ഇരിട്ടി പാലത്തില്‍ ഗതാഗതക്കുരുക്ക് പതിവുകാഴ്ചയകുന്നു.

ഇരിട്ടി: ബലക്ഷയത്തെ തുടര്‍ന്ന് ഇരിട്ടി പാലത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണം താളംതെറ്റുന്നു. ഭാരം കയറ്റിയ വാഹനങ്ങള്‍കൂടി പാലത്തിലൂടെ നിയന്ത്രണമില്ലാതെ കടന്നുപോകാന്‍ തുടങ്ങിയതോടെ പാലത്തില്‍ ഗതാഗതക്കുരുക്ക് പതിവായി. പാലം അപകടത്തിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഭാരംകയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്...

കണ്ണൂരില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മട്ടന്നൂര്‍: പെരിഞ്ചേരിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. മൂന്നുപേര്‍ക്കു പരിക്കേറ്റു. കഴിഞ്ഞ രാത്രി 12 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനായ മുണ്േടാറപ്പൊയില്‍ രജീഷിനെ (29) കണ്ണൂര്‍ എകെജി ആശുപത്രിയിലും ആര്‍എസ്എസ് പേരാവൂര്‍ താലൂക്ക് കാര്യവാഹക് കുഴിക്കലിലെ കെ.പി. സതീശന്‍ (37), ബിഎംഎസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ കുഴിക്കലിലെ നന്ദ...

കണ്ണൂരില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കണ്ണൂര്‍: ദേശീയപാതയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഗതാഗതം തടസപ്പെട്ടു. നിയന്ത്രണംവിട്ട ജീപ്പ് കാറിലിടിക്കുകയും തുടര്‍ന്നു കാര്‍ ലോറിയിലിടിക്കുകയുമായിരുന്നു. പള്ളിക്കുളം ദേശാഭിമാനിക്കും മണ്ഡപത്തിനും ഇടയിലായിരുന്നു അപകടം. കണ്ണൂരില്‍ നിന്നു പോവുകയായിരുന്ന പരിയാരം സ്വദേശിയുടെ കാറില്‍ നിയന്ത്രണം വിട്ട ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തി...

ചെറുവാഞ്ചേരിയില്‍ സിപിഎം വായനശാലയ്ക്കും കടയ്ക്കും നേരേ ബോംബേറ്

കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ സിപിഎം വായനശാലയ്ക്കും സിപിഎം അനുഭാവിയുടെ കടയ്ക്കു നേരേയും ബോംബേറ്. പൂവത്തൂര്‍ നെടുവംമാലിലെ ചെറുവാഞ്ചേരി ചന്ദ്രന്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിനുനേരേയാണ് ബോംബേറുണ്ടായത്. ഇന്നു പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ബോംബേറില്‍ വായനശാലയുടെ ചുമരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വായനശാലയുടെ ജനല്‍ഗ്ളാസുകളും അക്രമിക...

കണ്ണൂരില്‍ സിപിഎം ഓഫീസിനു നേരെ ബോംബ് ആക്രമണം

കണ്ണൂര്‍: കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ സിപിഎം ഓഫീസിനു നേരെ ബോംബേറ്. ചന്ദ്രന്‍ സ്മാരകമന്ദിരത്തിനു നേരെയാണ് ആക്രമണം ഉണ്്ടായിരിക്കുന്നത്. രാത്രിയാണ് ആക്രമണം നടന്നിരിക്കുന്നതെന്നു പോലീസ് വ്യക്തമാക്കി. ആക്രമണത്തിനു പിന്നിലാരാണെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. അതേസമയം ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നു സിപി...

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരേ ബോംബേറ്

കൂത്തുപറമ്പ്: കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവാഞ്ചേരിക്കടുത്ത് മണിയാറ്റയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരേ ബോംബേറ്. അക്രമം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ടി.കെ. പുഷ്പന്റെ വീടിനു നേരേയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ മൂന്ന് ജനല്‍പാളികള്‍ തകര്‍ന്നു. വീട്ടുമുറ്റത്ത് നിന്ന് പൊട്ടാത്ത ഒരു നാടന്‍ ബ...

ബാലക്കണ്ടി പുരസ്‌കാരം സണ്ണി പൈകടയ്ക്ക്‌

കണ്ണൂര്‍: സര്‍വോദയ നേതാവ് ബാലക്കണ്ടി രാമുണ്ണിയുടെ സ്മരണയ്ക്ക് ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് സണ്ണി പൈകടയെ തിരഞ്ഞെടുത്തു. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.28ന് നാലുമണിക്ക് മഹാത്മാമന്ദിരത്തിലെ കേളപ്പജി സ്മൃതിമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ.രാഘവന്‍ എം.പി. പുരസ്‌കാരംനല്കും.