കണ്ണൂരില്‍ ജ്യേഷ്ഠനെ അനുജൻ കുത്തി കൊന്നു.

കണ്ണൂർ: കണ്ണൂർ പടിയൂരിൽ ജ്യേഷ്ഠനെ അനുജൻ കുത്തി കൊന്നു. പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സഹോദരൻ ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മഹേഷ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് മഹേഷിനെ ബിനു കുത്തിയത്. ബിനു പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ.  മറ്റൊരു കൊലക്കേസിൽ കൂടി പ്രതിയാണ് ...

കണ്ണൂർ സിഎഫ്എൽടിസിയില്‍ കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു

കണ്ണൂർ : സിഎഫ്എൽടിസിയില്‍ കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു. പേരാവൂർ മണത്തണ കുണ്ടേനകാവ് കോളനിയിലെ ചന്ദ്രേഷാണ് പേരാവൂരിലെ  സിഎഫ്എല്‍ടിസിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30യോടെയായിരുന്നു സംഭവം. ഒപ്പം താമസിക്കുന്നവര്‍ ചന്ദ്രേഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ...

കണ്ണൂരിൽ ടാങ്കർ ലോറിയും ബൈക്കുമായി കൂട്ടിയിടിച്ച് ഒരു മരണം

കണ്ണൂർ : കണ്ണൂരിൽ ടാങ്കർ ലോറിയും ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്വകാര്യ ആശുപത്രി ജീവനക്കാരി പ്രീതിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രീതിയുടെ ഭർത്താവിനെ എകെജി ആശുപത്രിയിലേക്ക് മാറ്റി.

മാനസയുടെ കൊലപാതകം ; പ്രണയത്തിന്റെ പേരിലുള്ള തർക്കമെന്ന് പൊലീസ്

കോതമംഗലം : ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് കാരണം പ്രണയത്തിന്റെ പേരിലുള്ള തർക്കമെന്ന് പൊലീസ്. തലശേരി സ്വദേശിയായ രാഖിൽ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ...

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍ : അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് നടന്ന വാഹനാപകടത്തിലാണ് യുവാവ് മരിച്ചത്. മൂന്നുനിരത്ത് സ്വദേശി റമീസാണ് മരിച്ചത്. ഇയാളുടെ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇയാളെ കസ്റ...

കെകെ രമയ്ക്ക് ലഭിച്ച ഭീഷണി കത്ത് ; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പി ജയരാജൻ.

കണ്ണൂർ : വടകര എംഎൽഎയും ആർഎംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെകെ രമക്ക് ലഭിച്ച ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കത്തിന് പിന്നിൽ കെ സുധാകരനാണോയെന്ന് ജയരാജൻ സംശയം പ്രകടിപ്പിച്ചു. ഫെയ്സ്ബുക് പോസ്റ്റിലാണ് പി ജയരാജൻ ഇക്കാര്യങ്ങൾ പറയുന്നത്. ജനങ്ങൾ മറന്നുപോയ ഒരു കേസും അതിന...

കണ്ണൂർ മാക്കുട്ടം ചുരം പാതയിൽ ബസ്സ് അപകടം; ഡ്രൈവർ മരിച്ചു

കണ്ണൂര്‍ :കണ്ണൂർ മാക്കുട്ടം ചുരം പാതയിൽ ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ഇരുപതോളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് വന്ന വോൾവോ ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി സ്വാമി ആണ് മരിച്ചത്. കേരള കർണാടക ഫയ...

സ്കൂൾ കോമ്പൗണ്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂര്‍: ഇരട്ടിയില്‍ യുവാവിനെ സ്കൂൾ കോമ്പൗണ്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെ (36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂർ ഇരിട്ടി ഹയർ സെക്കന്‍ററി സ്കൂൾ കോമ്പൗണ്ടിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലാണ് യുവാവ് തൂങ്ങിയത്. പെയിന്‍റിംങ്ങ് തൊഴിലാളിയാണ് മരിച്ച അജേഷ്.

ആകാശ് തില്ലങ്കേരിക്ക്‌ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി.

ആകാശ് തില്ലങ്കേരിക്ക്‌ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. കണ്ണൂരിലെ തില്ലങ്കേരിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആകാശിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്...

ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്

കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് നടത്തുന്നു. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് വിവരം. എന്നാൽ ആകാശ് സ്ഥലത്...