News Section: പ്രാദേശികം
കാറ്റ് വില്ലനായി; കലാശപ്പൊട്ടലില്നിന്ന് തീ പടര്‍ന്നു
വടക്കാഞ്ചേരി: കുമരനെല്ലൂര്‍ ദേശത്തിന്റെ കലാശപ്പൊട്ടലില്നിന്ന് കാറ്റില്‍ തീപ്പൊരി വടക്കാഞ്ചേരിയുടെ വെടിക്കെട്ട് ഒരുക്കിയ സ്ഥലത്തേക്ക് ചിതറി. വഴിമരുന്നിടാതിരുന്നതിനാല് വന്‍ദുരന്തം വഴിമാറി. ആളപായമില്ല. വടക്കാഞ്ചേരി കലാശമൊരുക്കിയ സ്ഥലത്ത് ചില ഡൈനകളും കുറച്ച് കുഴിമിന്നലും പൊട്ടി. കൂടുതല്‍ സ്ഥലത്തേക്ക് തീ പടരാതിരിക്കുന്നതിന് വടക്കാഞ്ചേരിക്കാര്‍ തീപ്...
ജില്ലാ പഞ്ചായത്ത് ബജറ്റ്: വീടിനും വിദ്യാഭ്യാസത്തിനും ഊന്നല്‍
മലപ്പുറം: വികസനത്തിനും കാരുണ്യത്തിനും മുന്‍തൂക്കം നല്കി ജില്ലാപഞ്ചായത്തിന്റെ 2014-15 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 216,51,16,000 രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു അവതരിച്ചത്. 215,86,16,000 രൂപ ചെലവും 65,00,000 മിച്ചവും പ്രതീക്ഷിക്കുന്നു. പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍...

കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കുന്നില്ല- സി.ആര്. നീലകണ്ഠന്
മമ്പാട്: വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരാണെന്ന് പരിസ്ഥിതിപ്രവര്‍ത്തകന്‍ സി.ആര്. നീലകണ്ഠന് പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും ഇവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'വികസന പ്രേരിത കുടിയൊഴിപ്പിക്കല്‍ ക...
പഞ്ചഗുസ്തി: കോഴിക്കോട് ചാമ്പ്യന്മാര്
പുളിക്കല്‍: സംസ്ഥാന, ജില്ലാ പഞ്ചഗുസ്തി അസോസിയേഷനുകള്‍, പുളിക്കല്‍ കമ്പനി യൂത്ത് ക്ലബ്ബ് എന്നിവചേര്‍ന്ന് സംഘടിപ്പിച്ച സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ കോഴിക്കോട് ഒന്നാംസ്ഥാനം നേടി.ബെസ്റ്റ് ആംബെന്റര് ആയി എറണാകുളം ജില്ലയിലെ എബിന് കുര്യന് തിരഞ്ഞെടുക്കപ്പെട്ടു.മത്സരങ്ങള്‍ സിനിമാനടന് അബുസലീം ഉദ്ഘാടനം ചെയ്തു.പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ...
സ്വാതി തിരുനാള്‍ സംഗീതസഭവാര്ഷികം
ബാലുശ്ശേരി: ബാലുശ്ശേരി സ്വാതിതിരുനാള്‍ സംഗീതസഭയുടെ വാര്‍ഷികം ആഘോഷിച്ചു. സാംസ്കാരിക ഘോഷയാത്ര, ഡോ. ബി. അരുന്ധതിയുടെ സംഗീതസദസ്സ്, സാംസ്കാരിക സമ്മേളനം എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം ബാലകൃഷ്ണന് കൊയ്യാല്‍ ഉദ്ഘാടനം ചെയ്തു.ഹരിപ്പാട് കെ.പി.എന്‍. പിള്ള, യു.കെ. വിജയന്, വി.സി. വിജയന്, വി.ബി. ശിവദാസന്‍, കൃഷ്ണന്കുട്ടിനായര് കാന്തപുരം എന്നിവര്‍ പ്രസ...
അദാലത്ത് പ്രഹസനമായി;വീണ്ടും നടത്തുമെന്ന് മന്ത്രി
കോഴിക്കോട്: മുന്നൊരുക്കവും വേണ്ടത്ര പ്രചാരണവും നടത്താതെ സംഘടിപ്പിച്ച പട്ടികജാതിപിന്നാക്ക വകുപ്പിെന്റ ആനുകൂല്യവിതരണവും അദാലത്തും പ്രഹസനമായെന്ന് പരാതി ഉയര്‍ന്നു. പട്ടികജാതി പിന്നാക്ക വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിെന്റ സാന്നിധ്യത്തിലാണ് അദാലത്ത് നടത്തിയത്. പട്ടികജാതിക്കാര്‍ക്കിടയില്‍ വേണ്ടത്ര അറിയിക്കാതെയാണ് തിടുക്കത്തില്‍ അദാലത്ത് നടത്തിയതെന്ന...
മുക്കം ഫയര്‍ സ്റ്റേഷന് കെട്ടിട ശിലാസ്ഥാപനം നാളെ
മുക്കം: ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന്റെ പുതിയകെട്ടിട ശിലാസ്ഥാപനം വ്യാഴാഴ്ച മൂന്നിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടനിലയിലായതിനെ തുടര്‍ന്നാണ് അഗസ്ത്യന്മുഴിയില് പുതിയകെട്ടിടം നിര്‍മിക്കുന്നത്.1999 ല്‍ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ മഴ പെയ്താല്‍ വെള്ളംകയറുന്ന ഈ കെട്ട...
താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി
വടകര: വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ സി.പി.ഐ. താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി. സംസ്ഥാന കൗണ്‍സിലംഗം ഇ.കെ. വിജയന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ടി.കെ. രാജന് അധ്യക്ഷത വഹിച്ചു.ടി.പി. മൂസ, പി. സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി, ആര്. സത്യനാഥന്, വി.പി. വിമല, സതി കണ്ണനാണ്ടി, കെ.കെ. കുമാരന്, സോമന് മുതുവന എന്നിവര്‍ സംസാരിച്ചു.
സ്പോര്‍ട്ടിങ് ഫുട്ബോള്‍ മേള
മീനങ്ങാടി: ശ്രീകണ്ഠഗൗഡര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്പോര്‍ട്ടിങ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ബുധനാഴ്ച(26/2). ആദ്യ സെമിഫൈനലില്‍ അല്മിഹാല് വളാഞ്ചേരി, എ.എഫ്.സി. അമ്പലവയലുമായി ഏറ്റുമുട്ടും.
വിവാഹം അഭിനയത്തിന് തടസ്സമല്ല കനിഹ
കല്പറ്റ: വിവാഹം അഭിനയജീവിതത്തിന് തടസ്സമല്ലെന്ന് പ്രശസ്ത നടി കനിഹ പറഞ്ഞു. വയനാട് പ്രസ് കഌബ്ബ് ഫിലിം കഌബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു കനിഹ. മികച്ച വേഷങ്ങള്‍ ലഭിക്കുന്നതുകൊണ്ടാണ് വിവാഹശേഷവും സിനിമയില്‍ തുടരുന്നത്. വിവാഹശേഷം പല നടിമാരും അഭിനയം അവസാനിപ്പിക്കുകയാണ് പതിവ്. അഭിനയത്തിന് കുടുംബത്തിന്റെ പൂര്‍ണസഹകരണമുണ്ട്. തിരക്കുകള്‍...
