വയനാട് ജില്ലയില്‍ ഇന്ന് (4.03.21) 89 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (4.03.21) 89 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 97 പേര്‍ രോഗമുക്തി നേടി. 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27184 ആയി. 25624 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1297 പേരാണ് ...

കോഴിക്കോട് ജില്ലയില്‍ 24,70,953 വോട്ടര്‍മാര്‍

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം 24,70,953 വോട്ടര്‍മാരാണ് കോഴിക്കോട് ജില്ലയിലുള്ളത്. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 12,71,920 സ്ത്രീകളും 11,98,991 പുരുഷന്‍മാരും 42 ട്രാന്‍സ്‌ജെന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. കുന്നമംഗലം നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്...

ഇടുക്കിയില്‍ ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍.

ഇടുക്കി : അതിമാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കള്‍ വട്ടവടയില്‍ പോലീസ് പിടിയില്‍. ഇന്നലെ വൈകിട്ട് വട്ടവട വില്ലേജില്‍ പഴത്തോട്ടം - മമ്മല്‍ കരയില്‍ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്‍്റ് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ രാസലഹരി വസ്തുക്കളായ എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍, ഉണക്ക കഞ്ചാവ്, മൊബൈല്‍ ഫോണ്‍, ഏഴായിരത്തി ഇരുന്നൂറ് രൂപ എന്നിവ സഹിതം മൂന്ന് ...

സുല്‍ത്താന്‍ ബത്തേരിയില്‍ ഭക്ഷ്യവിഷബാധ ; 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

സുല്‍ത്താന്‍ ബത്തേരിയില്‍ ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഡിഡിയു- ജികെവൈ പ്രോജക്ടില്‍ ഉള്‍പ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ് വിദ്യാര്‍ത്ഥികളാണ് ചികിത്സയിലുള്ളത്. ബത്തേരി കൈപ്പഞ്ചേരി എല്‍പി സ്‌കൂളിലെ പരിശീലന കേന്ദ്രത്തില്‍ നിന്നും ഇന്ന് രാവിലെ ഭ...

കോഴിക്കോട് ചേര്‍ന്ന എന്‍സിപി യോഗത്തില്‍ ബഹളവും കൈയാങ്കളിയും

കോഴിക്കോട് : കോഴിക്കോട് ചേര്‍ന്ന എന്‍സിപി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയാങ്കളിയും. എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് കൈയാങ്കളിയുണ്ടായത്. എ.കെ. ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം ചര്‍ച്ചചെയ്യാനായാണ് യോഗം ചേര്‍ന്നത്. എ.കെ. ശശീന്ദ്ര...

വയനാട് ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് (3.03.21) 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27095 ആയി. 25527 പേര്‍ ഇതുവരെ രോഗമുക്തരാ...

വോട്ട് വണ്ടി കോഴിക്കോട് ജില്ലയില്‍ പര്യടനം തുടങ്ങി

കോഴിക്കോട് : തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി ആരംഭിച്ച വോട്ട് വണ്ടി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കലക്ടര്‍ സാംബശിവറാവു ഫ്‌ളാഗ് ഓഫ് ചെയ്തു. വി.വി. പാറ്റ്, വോട്ടിങ് മെഷീന്‍, വോട്ടു ചെയ്യേണ്ടവിധം തുടങ്ങിയ കാര്യങ്ങള്‍ വോട്ടര്‍മാരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടുവണ്ടി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്. പൊതുജന...

ബിജെപി യാത്ര കലാപത്തിനുള്ള മുന്നൊരുക്കം; കെ സുരേന്ദ്രനെതിരേ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം : പോപുലര്‍ ഫ്രണ്ട്

കോഴിക്കോട് : ബിജെപി യാത്ര കലാപത്തിനുള്ള മുന്നൊരുക്കമാണെന്നും കെ സുരേന്ദ്രനെതിരേ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട് . കേരളത്തില്‍ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തുന്ന വിജയയാത്ര ആര്‍എസ്എസ് ആസൂത്രണം ചെയ്ത കലാപത്തിനുള്ള മുന്നൊരുക്കമാണ്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ നേട...

എളംകുളത്ത് വീണ്ടും വാഹനാപകടം ; യുവാവ് മരിച്ചു

എറണാകുളം : എറണാകുളം കടവന്ത്ര എളംകുളത്ത് ഇരുചക്ര വാഹന അപകടത്തില്‍ യുവാവ് മരിച്ചു. തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏഴു മാസത്തിനിടെ ഇവിടെ ഈ വളവില്‍ ഒന്‍പത് പേരാണ് മരിച്ചത്. കഴിഞ്ഞ മാസവും എളംകുളത്തെ വളവില്‍ രണ്ടു പേര്‍ മരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 334 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 334 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5957 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 500 പേര്‍ കൂടി രോഗമുക്തിനേടി...