എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ; പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി

കോഴിക്കോട് : എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകള്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം കോവിഡ് കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു. എസ്.എസ്.എല്‍.സിക്ക് നാലും ഹയര്‍ സെക്കന്‍ഡറിക്ക് മൂന്നും പരീക്ഷകളാണ് ബാക്കിയുള്ളത്. ഓരോ വിദ്യാലയവും പരീക്ഷാ നടത്തിപ്പിനുള്ള മൈക്രോപ്ലാന്‍ തയ്...

കൊവിഡ് വ്യാപനം രൂക്ഷം ; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്തും

കോഴിക്കോട് : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍  കോഴിക്കോട് ജില്ലയിലെ എല്ലാ വിഭാഗങ്ങളിലേയും പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനുകളിലേക്ക് തിരിച്ചു വിളിച്ചു. അയ്യായിരത്തോളം കിടക്കകള്‍ പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ ഒരുക്കി. ജില്ലയില്‍ 142 വാര്‍ഡുകള്‍ നിലവില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ജില...

തൃശ്ശൂർ പൂരപ്രദർശനം നിര്‍ത്തി ; 18 പേർക്ക് കൊവിഡ്

തൃശ്ശൂർ : തൃശ്ശൂർ പൂരപ്രദർശനനഗരിയിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂരം പ്രദർശനം പൂരം കഴിയുന്നത്...

ദൃശ്യം മോഡൽ കൊലപാതകം ; കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയത് അമ്മയും സദോഹരനും ചേർന്ന്

കൊല്ലം : കൊല്ലം ഏരൂർ ഭാരതീപുരത്ത് മൂന്ന് വർഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ച് മൂടിയതെന്ന് പൊലീസ്. ഭാരതീപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. സഹോദരൻ സജിൻ പീറ്ററാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബന്ധു നടത്തിയ വെളിപ്പെടുത്തലിലാണ് ദൃശ്യം സിനിമക്ക് സമാനമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്ന് വർഷം മുൻപാണ് ഷാജിയെ കാണാതാവുന്നത...

കെ എം ഷാജിയുടെ വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തുന്നതിനായി വിജിലൻസ് പിഡബ്ല്യുഡിക്ക് അപേക്ഷ നൽകി

കോഴിക്കോട് : കെ എം ഷാജിയുടെ കണ്ണൂരെയും കോഴിക്കോട്ടെയും വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തുന്നതിനായി വിജിലൻസ് പിഡബ്ല്യുഡിക്ക് അപേക്ഷ നൽകി. അന്വേഷണോദ്യോഗസ്ഥൻ വിജിലൻസ് ഡിവൈഎസ്പി ജോണ്‍സണാണ് അപേക്ഷ നൽകിയത്. രണ്ട് വീടുകളിലെയും ഉരുപ്പടികളുടെ മൂല്യം നിർണയിക്കാൻ സർക്കാരിന് കീഴിലെ വിദഗ്ദനെയും സമീപിക്കും. അതിനിടെ ഷാജിയുടെ രണ്ട് വീടുകളിലെ...

കൊവിഡ് : മലപ്പുറത്തും കടുത്ത നിയന്ത്രണങ്ങൾ

മലപ്പുറം : കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലും നിയന്ത്രണങ്ങൾ കർശനമാക്കി , പൊതുപരിപാടികൾ ആൾക്കൂട്ടം പരിമിതപ്പെടുത്തി നടത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ജില്ലയിലെ ഫുടബോൾ ടർഫുകളും ജിംനേഷ്യവും അടച്ചിടാനും ജില്ലാ കളക്ടർ ഉത്തരവിട്ടു . കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയിൽ ആയിരത്തിനു മുകളിലാണ് പ്രതിദിന കൊവിഡ് ബാ...

ചാരക്കൂമ്പാരങ്ങൾ നോക്കി നെടുവീർപ്പിട്ട് പിന്മാറാനില്ല ; സൈബർ അക്രമത്തിന് പി.ഹരീന്ദ്രൻ്റെ മറുപടി

പാനൂർ (കണ്ണൂർ ): മൻസൂർ വധത്തെ തുടർന്നുള്ള വ്യാപക അക്രമത്തിൽ നശിച്ച വീടുകളും പാർടി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പുന:ർ നിർമ്മിക്കാനുള്ള സിപിഐ എമ്മിൻ്റെ ഫണ്ട് ശേഖരണത്തിനെതിരെ ആരംഭിച്ച സൈബർ അക്രമത്തിനെതിരെ തുറന്നടിച്ച് സിപിഐ എം നേതാവ് പി ഹരീന്ദ്രൻ. ഫണ്ട് വിലക്കിനെതിരെ ഹരീന്ദ്രൻ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. ഹരീന്ദ്രൻ്റെ കുറിപ്...

കലക്ടർ നേരിട്ടെത്തി എ.സി പ്രവർത്തിപ്പിച്ച വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി

കോഴിക്കോട് : കലക്ടർ നേരിട്ടെത്തി കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ എ.സി പ്രവർത്തിപ്പിച്ച വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാതിരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി. തിങ്കളാഴ്ച വൈകീട്ട് കലക്ടർ സാംബശിവ റാവു നേരിട്ട് നടത്തിയ പരിശോധനയിലാണ് നടപടി. എയർ കണ...

അടിമാലിയില്‍ കാണാതായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ.

അടിമാലി : അടിമാലി മാങ്കടവിൽ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പാൽക്കുളം മേട്ടിൽ നിന്നാണ് കണ്ടെത്തിയത്. മരക്കൊമ്പിൽ പെൺകുട്ടിയുടെ ഷോൾ കുടിക്കിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം 13 നാണ് അടിമാലി സ്വദേശികളായ വിവേകിനേയും ശിവ ഗംഗയെയും കാണാതായത്. വിവേക്(21) അടിമ...

കണ്ണൂര്‍ ജില്ലയില്‍ 1175 പേര്‍ക്ക് കൂടി കൊവിഡ് : 1069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ : കണ്ണൂര്‍  ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 19) 1175 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1069 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 82 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.43%. സമ്പര്‍ക്കം മൂലം : കണ്ണൂര്‍ കോര്‍പ്പ...