ഇരകള്‍ക്കുമുണ്ട് അവകാശങ്ങള്‍

ഉപഭോക്താവിന് തെരഞ്ഞെടുക്കാന്‍ അധികാരമില്ലാത്ത ഉല്‍പന്നമാണ് മരുന്ന്. ഇവിടെ പരിപൂര്‍ണമായ അധികാരം ചികിത്സിക്കുന്ന ഡോക്ടര്‍ക്കുമാത്രം. രോഗിക്ക് എന്തു ചികിത്സ നല്‍കണം, ഏത് മരുന്ന് കൊടുക്കണം ഇത്യാദി കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഡോക്ടറാണ്. രോഗി അനുസരണയുള്ള മൃഗത്തെപ്പോലെ അതനുസരിക്കുക എന്നതാണ് നാട്ടുനടപ്പ്. രോഗി ദലിതനോ പാവപ്പെട്ട തൊഴ...