മുന്നിൽ നിന്ന് പ്രതിരോധിച്ച് സിപിഐ ; ആശ്വാസത്തോടെ സിപിഎം

കോഴിക്കോട് : സ്വർണ്ണ കള്ളക്കടത്ത് കേസിൽ അപ്രതീക്ഷിത പ്രതിരോധവുമായി സി പി ഐ രംഗത്ത്. എൽഡിഎഫിന്നും ,സർക്കാറിനും കരുത്തു പകരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതിരോധം ശ്രദ്ധേയം. സ്വർണ്ണ കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കുകയാണ് എന്നും ,ഇത് തെരഞ്ഞെടുപ്പ് വരെ തുടരുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ...

തലസ്ഥാനത്ത് സ്ഥിതി അതീവ രൂക്ഷം : ഇന്ന് പോസിറ്റീവായ 226 കേസുകളിൽ 190 പേർക്കും സമ്പർക്കത്തിലൂടെ

തിരുവനന്തപുരം:  തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ ഇന്ന് പോസിറ്റീവായ 226 കേസുകളിൽ 190 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ...

തീക്കൊളുത്തി കൊന്നതെന്ന്; ചെക്യാട്ടെ വിനീഷയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ

കോഴിക്കോട് (നാദാപുരം): ചെക്യാട് പൊള്ളലേറ്റ് മരിച്ച വിനീഷയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനീഷയുടെ അമ്മ. മകളുടെ മരണത്തിന് പിന്നില്‍ മകളുടെ ഭര്‍ത്താവ് ചെക്യാട് സ്വദേശി സജീവനെന്ന് അമ്മയുടെ പരാതി. വിനീഷ അനുഭവിക്കേണ്ടി വന്നത് ക്രൂരമായ ലൈംഗിക - മാനസിക പീഡനമെന്നും വെളിപ്പെടുത്തല്‍. തൻ്റെ ഏക മകളെ മരുമകൻ തീക്കൊളുത്തി കൊന്നതാണെന്നു...

ഫാത്തിമ മോൾ ജീവിതത്തിലേക്ക്; ഹൃദയം തൊട്ട് ഡോക്ടറുടെ കുറിപ്പ്, നന്ദി പറഞ്ഞ് മതിവരാതെ നരിപ്പറ്റയും

കോഴിക്കോട്: നരിപ്പറ്റയിലെ ഫാത്തിമ മോൾ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ചീക്കോ ന്നിലെ മൂന്ന് കുഞ്ഞാങ്ങളമാർക്ക് വീണ്ടും കളി ചിരിയുടെ നാളുകൾ. ഇതിനെല്ലാം വരിയൊരുക്കിയ ഡോക്ടറുടെ ഹൃദയം തൊട്ടുള്ള കുറിപ്പ്, നന്ദി പറഞ്ഞ് മതിവരാതെ നരിപ്പറ്റ യെന്ന ഗ്രാമവും ലോകമെങ്ങുമുള്ള പ്രവാസികളും . ചീക്കോന്നിലെ പ്രവാസിയുടെ മകളായ ഒരു വയസ്സുകാരി ഫാത്തിമ ഷാനു അപകടത്തിൽപ്പെട്ട...

കോഴിക്കോട് സൈനിക ഓഫീസര്‍ക്ക് ലോക്ക് ഡൗണ്‍ പീഡനം ; ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും പരാതി

കോഴിക്കോട് : വെസ്റ്റ്ഹില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിലെ സിവിലിയന്‍ ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ലോക്ഡൗണ്‍ ദിവസങ്ങളില്‍ ഓഫീസില്‍ വരാതിരുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ ചെന്നപ്പോഴാണ് മര്‍ദ്ദനം . സിവിലിയന്‍ ഓഫീസര്‍ എന്‍വി നാരായണനെയണനെ ഡയറക്ട് ഓഫീസര്‍ കേണല്‍ സമിത് നവാനി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. ബൂട്ടിട്ട കാലുകൊ...

അപൂര്‍വാനുഭവങ്ങളുടെ പാഠശാലയായി കൊറോണ കാലം – ഡോക്ടര്‍ അപര്‍ണയുടെ 14 ദിവസത്തെ അനുഭവപാഠങ്ങള്‍.

'ഒരു സൂക്കേടുമില്ലാത്ത എന്നെ എന്തിനാ ഈടെ കെടത്തിയെ? നിങ്ങളെയെല്ലാം കാണുമ്പം തന്നെ പേടിയാവുന്നു' കുട്ടികള്‍ക്ക് ഒരു ചോക്ലേറ്റ് നീട്ടി പുഞ്ചിരിച്ചുകൊണ്ട്  ചേര്‍ത്തു പിടിച്ച് മാത്രം ശീലിച്ച ഡോക്ടര്‍ അപര്‍ണയ്ക്ക്  ആ കുഞ്ഞു  ചോദ്യം മനസില്‍ നിന്നും മായുന്നില്ല. അപ്രതീക്ഷിതമായി കടന്നു വന്ന് പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മഹാവ്യാധി കുഞ്ഞുമനസ്സു...

കല്യാണം ഇനി കൊറോണ കഴിഞ്ഞ് ; ഐസൊലേഷന്‍ വാര്‍ഡിലെ അനുഭവങ്ങള്‍ പങ്കുവെച്ച് നേഴ്സ് സൗമ്യ

ഏപ്രില്‍ 8 ന് കോട്ടയത്തേക്കൊരു കല്യാണം കൂടാന്‍ പ്ലാന്‍ ചെയ്തതാണ് കണ്ണൂര്‍ ജില്ല ആശുപത്രിയിലെ നഴ്സുമാരും ഡോക്ടര്‍മാരും. ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സും കോട്ടയം സ്വദേശിനിയുമായ സൗമ്യയുടെ വിവാഹം തീരുമാനിച്ചിരുന്നത് അന്നായിരുന്നു. കൊറോണ വരവറിയിച്ചതോടെ വിവാഹം ഏപ്രില്‍ 26ന് തൃക്കരിപ്പൂരിലേക്ക് മാറ്റി. അതു പിന്നെയും മാറ്റി. കെറോണ മാറുന്ന കാലത്തേ...

മുഖ്യമന്ത്രിയുടെ നിലപാടിനെ പൊലീസ് ധിക്കരിക്കുന്നു – ഡോ.എം.കെ മുനീർ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ നിലപാടിനെ പൊലീസ് ധിക്കരിക്കുന്നതായും ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ നാദാപുരത്ത് ദൃശ്യമായതെന്നു ഡോ.എം.കെ മുനീർ എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. ജീവകാരുണ്യ പ്രവത്തകനും ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.പി മുഹമ്മദിനെതിരെയുള്ള കള്ള കേസിൻ്റ പിന്നിൽ ഏതോ തരത്തിലുള്ള പക പോക്കലാണ്. യൂത്ത് ല...

പീഢന കേസിന് കോവിഡ് – 19 മറയാവുകയാണോ ? പാലത്തായി യു.പി.സ്കൂളിലെ പീഢന കേസ്, പാനൂർ പോലീസിന് അപമാനം – പി.ഹരീന്ദ്രൻ

പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് പാനൂർ പോലീസിനെതിരെ കടുത്ത വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി ഹരീന്ദ്രന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. പി ഹരീന്ദ്രന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം     പീഢന കേസിന് കോവിഡ് - 19 മറയാവുകയാണോ ? പാലത്തായി യു.പി.സ്കൂളിലെ പീഢന കേസ്, പാനൂർ പോലീസിന് അപമാനം. പാനൂരിലെ പാലത്തായി യു.പി...

കോവിഡ്- 19; കോഴിക്കോട്ടെ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു ; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21,934 പേര്‍

കോഴിക്കോട് : ജില്ലയില്‍ ഇന്ന് (02.04) ആകെ 21,934 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. പുതുതായി വന്ന ഒന്‍പത് പേര്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 28 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് പുതുതായി ഒരു പോസിറ്റീവ് കേസ് കോഴിക്കോട് റിപ്പോര്‍ട്ട് ...