എറണാകുളം പറവൂരില്‍ വന്‍ തീപിടുത്തം

എറണാകുളം : എറണാകുളം പറവൂര്‍ തത്തപ്പളിയില്‍  വന്‍ തീപിടുത്തം. അന്ന പ്ലാസ്റ്റിക് കമ്പിനിയിലാണ് തീപിടുത്തമുണ്ടായത്.

പാലാരിവട്ടം പാലം അഴിമതിക്കേസ് ; ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും.

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും. ഇക്കാര്യത്തില്‍ അനുമതി തേടി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ വൈകാതെ സമീപിക്കും. ആശുപത്രിയില്‍ തന്നെ ചോദ്യം ചെയ്യല്‍ നടക്കാനാണ് സാധ്യത കൂടുതല്‍. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വിജിലന്‍സ് ആ...

അമ്മയും മൂന്നു മക്കളും അടക്കം നാലുപേര്‍ മരിച്ചനിലയില്‍

എറണാകുളം : അമ്മയും മൂന്നു മക്കളും അടക്കം നാലുപേര്‍ മരിച്ചനിലയില്‍. എറണാകുളം ഞാറക്കലിലാണ് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. എടവനക്കാട് കൂട്ടുങ്ങൽ ചിറയിൽ മത്സ്യത്തൊഴിലാളിയായ സനിലിന്റെ ഭാര്യ വിതീത(25) മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂത്തകുട്ടികൾക്ക് നാല്, മൂന്ന് വയസും ഇള...

സ്വര്‍ണക്കടത്ത് കേസ് :എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം : സ്വർണക്കടത്തുമായി ബന്ധപ്പെട്ട്  അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് ആണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിലെ അന്വേഷണ പുരോഗതി എൻഫോഴ്സ്മെന്‍റും കോടതിയെ അറിയിക്കും. സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് തന്നെ ...

വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ചികിത്സക്കായി മെഡിക്കൽ ബോർഡ് ഇന്ന് രൂപീകരിക്കും

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ചികിത്സക്കായി മെഡിക്കൽ ബോർഡ് ഇന്ന് രൂപീകരിക്കും. ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിക്കാനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാണമെന്ന് വിജിലൻസ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. സർക്കാർ ഡോക്ടർമാരുടെ ബോർഡ് മെഡിക്കൽ റിപ്പോർട്ട് തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ...

ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞ്‌ യുവതി മരിച്ചു

എറണാകുളം : എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ കരുമാലൂർ സ്വദേശി സബീന (35) മരിച്ചു. ഭർത്താവ് സലാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ചെറായി രക്തേശ്വരി ബീച്ച് റോഡിനു കുറുകെ തെരുവുനായ ചാടിയതോടെയാണ് കാർ നിയന്ത്രണം വിട്ട് കായലിൽ വീണത്. കാറിന്റെ ഡോർ തുറന്ന് സ...

എറണാകുളത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു

എറണാകുളം : എറണാകുളം എളംബ്ലാശ്ശേരി ചപ്പാത്തിൽ വയോധികയെ കാട്ടാന ചവിട്ടികൊന്നു. വാഴയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ നളിനി(52) ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പശുവിനെ അഴിക്കാന്‍ ചെന്ന സമയത്താണ് ആക്രമണം നടന്നത്

ഇന്ന് നിര്‍ണായകം :ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്മെന്റ് കസ്റ്റഡി ഇന്ന് അവസാനിക്കും

കൊച്ചി : ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയിൽ ഹാജരാക്കും. കേന്ദ്ര ഏജൻസിയായിട്ടുള്ള എൻസിബിയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെക്കും. അതേസമയം ബിനീഷിനെ കാണാൻ അനുവദിക്കാത്ത ഇ‍ഡി നടപടി ബിനീഷിന്റെ അഭിഭാഷകർ ഇന്ന് കോടതിയിൽ ഉന്നയിക്കും. ...

സിപിഐഎം നേതാവിന്‍റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഐഎം നേതാവ് എം.എം. ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. അഡ്വ. ഏബ്രഹാം ലോറന്‍സാണ് ബിജെപിയില്‍ ചേര്‍ന്നത്. എറാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഏബ്രഹാം ലോറന്‍സ് അംഗത്വം സ്വീകരിച്ചത്. ഔദ്യോഗിക അംഗത്വം ദേശീയ അധ്യക്ഷന്‍ ഓണ്‍ലൈന്‍ വഴി പിന്നീട് നല്‍കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ അറിയിച്ചു. അതേസമയം, താന്‍ പാര...

വനിതാ ഡോക്ടറുടെ ഒരു മാസം പഴക്കമുള്ള മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി

കൊച്ചി : കൊച്ചിയിൽ വനിതാ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കലൂർ ആസാദ് റോഡിൽ അന്നപൂർണ വീട്ടിൽ പരേതനായ ഡോ. മാണിയുടെ ഭാര്യ ഡോ. അന്ന മാണി(91)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച പാലിയേറ്റീവ് കെയർ പ്രവർത്തകർ വീ...