മയ്യഴിപ്പുഴയിൽ അജ്ഞാതയുവതിയുടെ മൃതദേഹം കണ്ടെത്തി.

മയ്യഴി : മയ്യഴിപ്പുഴയിൽ അജ്ഞാതയുവതിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരക്കടവ് പാലത്തിനടുത്തായാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊക്ലി പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

തൃശൂർ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റില്‍

തൃശൂർ : തൃശൂർ മാള പിണ്ടാണിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റില്‍ . ഷിൻസാദാണ് അറസ്റ്റിലായത്. പിണ്ടാണി സ്വദേശി റഹ്മത്ത്  ആണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. എറണാകുളം വടക്കേക്കര സ്വദേശിയായ ഷിൻസാദ് ഭാര്യയോടൊപ്പം പിണ്ടാണിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പ്രവാസിയായിരുന്ന ഇയാൾ നാട്ടിലെത...

രാത്രി സ്കൂട്ടറിൽ വന്ന യുവതിയെ പീഡിപിക്കാൻ ശ്രമം; ഒടുവിൽ യുവാവ് പിടിയിൽ

ഇടുക്കി: ജോലി കഴിഞ്ഞ് രാത്രി സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ പീഡിപിക്കാൻ ശ്രമിച്ച യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. ഉടുമ്പന്നൂർ കളപ്പുരയ്ക്കൽ മാഹിൻ റഷീദിനെയാണ് (23) കരിമണ്ണൂർ പോലീസ് പിടികൂടിയത്. സെപ്റ്റംബർ രണ്ടിന് രാത്രിയിൽ ഉടുമ്പന്നൂരിന് സമീപമാണ് സംഭവം. തൊടുപുഴയിൽനിന്ന് ജോലി കഴിഞ്ഞ് സ്കൂട്ടറിൽവന്ന യുവതിയെ ഇയാൾ പിന്തുടരുകയായിരുന്നു. വിജനമായ...

പ്രവാസിയെ ഭാര്യവീട്ടിലേക്ക് വിളിച്ചു വരുത്തി കുത്തി കൊന്നു ; ആസൂത്രിതമെന്ന് പൊലീസ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം : വഞ്ചിയൂരിൽ വിദേശത്തുനിന്നും എത്തിയ യുവാവിനെ ഭാര്യാപിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആസൂത്രിത നീക്കമെന്ന് പൊലീസ്. ടൈറ്റാനിയം വെട്ടുകാട്, ടി സി 90/1210, പുതുവിളാകം ഹൗസിൽ ലോറൻസിന്റെ മകൻ ലിജിൻ ലോറൻസ് (33 ) ആണ് ഭാര്യവീട്ടിൽ കൊല്ലപ്പെട്ടത്. മുഖ്യ പ്രതി ഭാര്യാപിതാവ് നിക്കോളാസിനെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ള...

കരമന ദുരൂഹമരണം ; കാര്യസ്ഥനെതിരെ കുറ്റപത്രം

തിരുവനന്തപുരം : തിരുവനന്തപുരം കരമനയിലെ  കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണത്തിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർക്ക് എതിരെ കുറ്റപത്രം സമർപ്പിക്കാൻ തീരുമാനം. ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കുറ്റ പത്രം തയാറാക്കുന്നത്. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനും ആലോചനയുണ്ട്. ദുരൂഹ മരണങ്ങളിൽ അന്വേഷണം തുടരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. കാര്യസ്ഥനെതിരെ കൂടുതൽ ...

കുടുംബവഴക്കിനിടെ കുത്തേറ്റ് മരുമകൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വെട്ടുകാട് കുടുംബവഴക്കിനിടെ കുത്തേറ്റ് മരുമകൻ മരിച്ചു.  ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. വെട്ടുകാട് സ്വദേശി ലിജിൻ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ ലിജിൻ്റെ ഭാര്യാപിതാവ് നിക്കോളാസ് വലിയതുറ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി നിക്കോളാസിന്റെ വീട്ടിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമ...

അബ്ക്കാരി കേസില്‍ പോലീസില്‍ തന്‍റെ പേര് പറഞ്ഞെന്ന്‍ ആരോപണം ; മധ്യവയസ്കനെ വെട്ടിക്കൊന്നു

ഇടുക്കി: മാങ്കുളത്ത് യുവതിയുടെയും കുട്ടിയുടെയും മുമ്പിൽ മധ്യവയസ്കനെ വെട്ടിക്കൊന്നു . പ്രതി അറസ്റ്റിൽ. മാങ്കുളം ചിക്കണാം കുടിയിൽ പുല്ലാട്ടു വീട്ടിൽ യൂസഫ് മകൻ ഇക്ബാൽ [51] നെയാണ് മൂന്നാർ സിഐ സുമേഷ് സുധാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞയറാഴ്ച 11 മണിക്കാണ് മുൻ വൈരാഗ്യത്തിൻ്റെ പേരിൽ ഇക്ബാൽ 54കാരനായ ലഷ്മണനെ വെട്ടി ക്കൊലപ്പെട...

മാധ്യമപ്രവര്‍ത്തകന് അതിദാരുണമായ അന്ത്യം ; തലവെട്ടി റെയില്‍പാളത്തില്‍ തള്ളി

മെ​ക്സി​ക്കോ സി​റ്റി:   മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്നു പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ കി​ഴ​ക്ക​ൻ മെ​ക്സി​ക്കോ​യി​ലെ റെ​യി​ൽ​പ്പാ​ള​ത്തി​ലാ​ണു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ  തലവെട്ടി മാറ്റി ഉടലും തലയും റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചു. ജൂ​ലി​യോ വാ​ൾ​ദി​വി​യ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത...

നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

ദില്ലി: നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തി അറസ്റ്റില്‍. ലഹരി മരുന്ന്‍ കേസുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത് . നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണു അറസ്റ്റ് രേഖപ്പെടുത്തിയത്.റിയയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.റിയയുടെ  സഹോദരനെ നേരെത്തെ അറസ്റ്റ്...

കണ്ണില്ലാത്ത ക്രൂരത ; വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍  വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ടയിലെ കുമ്പഴയിലാണ് സംഭവം. ജാനകി (92) ആണ് കൊലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. മൈൽ സ്വാമി (69) ആണ് പിടിയിലായത്. കുമ്പഴയ്ക്കടുത്ത് ചാലയിലാണ് വയോധിക താമസിച്ചിരുന്നത് ഒറ്റയ്ക്ക് താമസിക്കുന്നതിനാലാണ് ഇവർക്ക് സഹായിയെ നിർത്തിയത്. ഇന്ന...