ഭക്ഷണത്തിനും മതമുണ്ടോ?…ഭക്ഷണമാണ് മതം; രാജ്യ കടന്നു പോകുന്ന മതവര്‍ഗീയതക്ക് മറ്റൊരു മാതൃക കൂടി; അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സൊമാറ്റോ ജീവനക്കാരന്‍

Loading...

ന്യൂഡല്‍ഹി: ആഹാരവുമായി വരുന്നത് അഹിന്ദുവായ ഡെലിവറി ബോയിയാണെന്ന് അറിഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കിയ സംഭവമായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഫൈയാസ് എന്ന സൊമാറ്റോ ജീവനക്കാരനായിരുന്നു അമിത് ശുക്ല എന്ന കസ്റ്റമറിന് ഭക്ഷണം കൊണ്ടുപോകേണ്ടയിരുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫൈയാസ്.

‘ഞങ്ങള്‍ പാവങ്ങളല്ലേ, അപ്പോള്‍ ഇതൊക്കെ സഹിക്കേണ്ടി വരുമല്ലോ, ഇക്കാര്യത്തില്‍ വിഷമമുണ്ട് എങ്കിലും പരാതിയൊന്നുമില്ലയെന്ന്’ യുവാവ് പറഞ്ഞു. ‘അഹിന്ദുവായ ഒരാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്നറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല. കൂടാതെ ഓര്‍ഡര്‍ റദ്ദാക്കിയാല്‍ പണം തിരികെ തരില്ലെന്നും പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ നിര്‍ബന്ധിക്കാനാകില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ റദ്ദ് ചെയ്താല്‍ മതിയെന്ന്’.​ കസ്റ്റമര്‍ ട്വീറ്റ് ചെയ്തിരുന്നു.

സംഭവം ചര്‍ച്ചയായതോടെ നിലപാട് വ്യക്തമാക്കി സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഉള്‍പ്പെടെ ധാരാളം ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളോട് ബഹുമാനമുണ്ട്. അതേസമയം മൂല്യങ്ങളെ ഖണ്ഡിച്ച്‌ വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഉന്നാവ്​ കേസ്​ പ്രതി കുല്‍ദീപ്​ സിങ്ങി​നെ ബി.ജെ.പി​ പുറത്താക്കി

Loading...