യൂസഫ് പത്താന് വിലക്ക്

Loading...

മുംബൈ: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താന് വിലക്ക്. അഞ്ച് മാസത്തേക്കാണ് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ആഭ്യന്തര ട്വന്‍റി-20 മത്സരത്തിനിടെ നടന്ന പരിശോധനയിലാണ് താരം ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.

അതേസമയം, തൊണ്ടവേദനയ്ക്കുള്ള മരുന്നാണ് താൻ അന്ന് കഴിച്ചതെന്നും ഇത്തരം കാര്യങ്ങളിൽ ഭാവിയിൽ ജാഗ്രത പാലിക്കുമെന്നും യൂസഫ് പത്താൻ പ്രതികരിച്ചു. വിലക്കിനെ തുടർന്ന് ഏപ്രിലിൽ ആരംഭിക്കുന്ന എെപിഎൽ മത്സരങ്ങളിൽ കളിക്കാൻ യൂസഫ് പത്താന് സാധിക്കില്ല.

Loading...