‘ആദ്യമായാണ് ഇങ്ങനെയൊന്ന് കാണുന്നത്’: കഞ്ചാവ് കിട്ടാന്‍ നിര്‍ത്താതെ വിളിച്ച്‌ പെണ്‍കുട്ടികള്‍, അമ്ബരന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍, സംഭവം തൃശൂരില്‍”

Loading...

തൃശൂര്‍: രണ്ടര കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. അങ്കമാലിയില്‍ നിന്നും തൃശൂരിലേക്ക് ബൈക്ക് മാര്‍ഗം കഞ്ചാവ് കടത്തിയ തൃശൂര്‍ പള്ളിമൂല സ്വദേശി വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു കാര്യമാണ് കൗതുകകരം. വിതരണക്കാരായ പ്രതികളുടെ ഫോണുകളിലേക്ക് നിരന്തരം കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ട് വിളിച്ചത് വിദ്യാര്‍ത്ഥിനികളാണെന്നതാണ് അത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇവരുടെ നിര്‍ത്താതെയുള്ള വിളി കാരണം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പോലും അത്ഭുതപ്പെട്ടു പോകുകയാണ് ഉണ്ടായത്. ഇതാദ്യമായാണ് പെണ്‍കുട്ടികള്‍ നേരിട്ട് കഞ്ചാവിന്റെ വിതരണക്കാരെ വിളിക്കുന്നത് തങ്ങള്‍ കാണുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും സമ്മതിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം