യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു ; ദളിതനായതിനാലാണ് ആക്രമിച്ച്‌ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍

Loading...

ചെന്നൈ : തമിഴ്നാട്ടില്‍ യുവാവിനെ ആള്‍ക്കുട്ടം മര്‍ദിച്ച്‌ കൊലപ്പെടുത്തി. 24 കാരനായ യുവാവാണ് ഉന്നത സമുദായത്തില്‍പ്പെട്ടവരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം. ശക്തിവേല്‍ എന്ന യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കയ്യും കാലും ബന്ധിച്ച നിലയില്‍ ആള്‍ക്കുട്ടത്തിന് നടുവില്‍ ഇരിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപമായി പ്രചരിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് 150 കിലോമീറ്റര്‍ മാറി ബുധനാഴ്ചയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ വയലില്‍ വെച്ച്‌ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ദളിതനായതിനാലാണ് ആക്രമിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ വാദം. ഒരു സ്വകാര്യ ഭൂമിയില്‍ വെച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നു.

തങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ യുവാവിനെ വായില്‍ നിന്ന് രക്തസ്രാവമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയിലേക്ക് പോകാന്‍ ശക്തിവേല്‍ തയ്യാറായില്ലെന്നും വീട്ടിലെത്തിയ യുവാവ് പിന്നീട് മരണമടയുകയുമായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വയറില്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്തി വയലില്‍ വിശ്രമിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ സഹോദരി പറയുന്നത്. എന്നാല്‍ ദളിതനായതിനാലാണ് ആക്രമിക്കപ്പെട്ടതെന്നാണ് ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

സംഭവത്തില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. വാണിയാര്‍ സമുദായത്തില്‍പ്പെട്ടവരാണ് കേസില്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ശക്തിവേലിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ ജനക്കൂട്ടത്തിന് അദ്ദേഹത്തിന്റെ ജാതിയെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്നാണ് പോലീസ് വാദം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും ഒരു പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം