അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി

Loading...

തൃശൂര്‍ : അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രീദീപ് (39) ആണ് മരിച്ചത്. കണ്ണന്‍കുഴി സ്വദേശീയായ ഗിരീഷ് ആണ് പ്രദീപിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കണ്ണന്‍കുഴി പാലത്തിന് സമീപത്ത് വെച്ച് ഇന്ന് വെളുപ്പിന് 1.30 ഓടെ ഗീരീഷ് പ്രദീപിനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മില്‍ വഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കാനായി ഇരുവരേയും ഇന്ന് രാവിലെ 10 മണിക്ക് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം നടക്കുന്നത്. പ്രതിക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊല്ലപ്പെട്ട പ്രദീപ് അതിരപ്പിള്ളി പ്ലാന്‍റേഷനിലെ പമ്പ് ഓപ്പറേറ്ററാണ്. ജലനിധിക്കുള്ള വെള്ളം പമ്പ് ചെയ്തതിന് ശേഷം വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിയില്‍ വെച്ചാണ് പ്രദീപിന് വെട്ടേറ്റത്. കണ്ണന്‍കുഴി പാലത്തിന് സമീപം നിന്ന പ്രതി പ്രദീപിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം