കൊല്ലത്ത് ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ യുവാവ്‌ പിടിയില്‍

Loading...

കൊല്ലം: ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.കൊല്ലം ജില്ലയിലെ കുണ്ടറക്ക് സമീപം മുളവന സ്വദേശിയായ മോഹനന്റെ മകള്‍ കൃതി മോഹനെ (25) കൊലപ്പെടുത്തിയെന്ന കേസിലാണ് കൃതിയുടെ ഭര്‍ത്താവ് വൈശാഖ് കീഴടങ്ങിയത്.

കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ ഭാര്യവീട്ടിലെത്തിയ വൈശാഖ് കൃതിയുമായി മുറിയില്‍ കയറി വാതിലടച്ചു. ഒന്‍പതു മണിയായിട്ടും ഇരുവരെയും പുറത്തു കാണാഞ്ഞതോടെ അമ്മ ബിന്ദു വാതിലില്‍ തട്ടി വിളിച്ചു. കതക് തുറന്നപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഭാര്യ കുഴഞ്ഞു വീണു എന്നാണ് ഭര്‍ത്താവ് പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ വൈശാഖ് വാഹനമെടുത്ത് കടന്നു കളയുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം