Categories
Malappuram

മലപ്പുറത്ത് യുവാവിന് പൊലീസിന്റെ ക്രൂരമർദനം ; ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്

മലപ്പുറം : മലപ്പുറത്ത് യുവാവിന് പൊലീസിന്റെ ക്രൂരമർദനം. ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത് .

പൊന്നാനി തെക്കുമുറി സ്വദേശിയും മുൻ ഡി.വൈ.എഫ്.ഐ തെക്കുമുറി യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ എം. വി. നജുമുദ്ദീനാണ് പരാതിയുമായി രംഗത്തെത്തിയത്.

പൊന്നാനി, തിരൂർ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

പൊന്നാനി സ്റ്റേഷനിലെ എസ്‌ഐ ബേബിച്ചൻ ജോർജ്, സിവിൽ പൊലീസ് ഓഫീസർ ഷിജി, തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനീഷ് പീറ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

പൊന്നാനി പൊലീസ് ക്വാർട്ടേഴ്‌സിൽ എത്തിച്ച് പൂർണ നഗ്നനാക്കി മർദിച്ചെന്നും പരാതിയിൽ പറയുന്നു.

പൊന്നാനി സ്വദേശിനിയായ സ്ത്രീയുടെ പരാതി അന്വേഷിക്കാനെന്ന വ്യാജേനെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയായിരുന്നു മർദനം.

കേസിൽ തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനീഷ് പീറ്ററിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Young man brutally beaten by police in Malappuram. Young man on the scene with serious allegations.

NEWS ROUND UP