യുവ സംവിധായകൻ വാഹനാപകടത്തിൽ മരിച്ചു

Loading...

യുവ സംവിധായകൻ എ വി അരുൺ പ്രശാന്ത് വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ മേട്ടുപാളയത്ത് വച്ചാണ് അപകടം. അരുൺ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിയ്ക്കുകയായിരുന്നു.

അണ്ണൂർ സ്വദേശിയായ അരുൺ സംവിധായകൻ ശങ്കറിന്റെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. നടൻ ജി.വി. പ്രകാശ് കുമാറിനെ നായകനാക്കി 4 ജി എന്ന സിനിമയാണ് അരുൺ ആദ്യമായി സംവിധാനം ചെയ്തത്.
2016ൽ ചിത്രീകരണം തുടങ്ങിയ സിനിമ പല സാങ്കേതിക കാരണങ്ങളാൽ റിലീസ് നീണ്ടു പോയി.

ആദ്യ സിനിമ റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് അരുണിന്റെ അപ്രതീക്ഷിതമായ വേർപാട്. വേൽരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന സിനിമയിൽ ഗായത്രി സുരേഷും സതീഷും പ്രധാന കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം