ദക്ഷിണേന്ത്യക്കാരെ സംബന്ധിച്ച്, അവരുടെ പ്രീയ വിഭവമാണ് ചട്ണികള്‍. ഇഡ്ഡലി, ദോശ, വട, ഊത്തപ്പം എന്നുവേണ്ട സ്നാക്സ് വരെ ചട്ണിയുടെ കൂടെ ദക്ഷിണേന്ത്യക്കാര്‍ കഴിക്കും.

അധികവും തേങ്ങയാണ് ഈ ചട്ണികളുടെ പ്രധാന ചേരുവയായി വരാറ്.
ഇപ്പോഴിതാ രുചികരമായ തക്കാളി- തേങ്ങ ചട്ണി തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് നോക്കാം.
തേങ്ങ- തക്കാളി ചട്ണിക്ക് ആവശ്യമായ ചേരുവകള്‍
* തേങ്ങ ചിരവിയത് – നാല് സ്പൂണ്‍
* തക്കാളി – ഇടത്തരം വലിപ്പമുള്ള രണ്ടെണ്ണം
* സവാള- ഇടത്തരം വലിപ്പമുള്ള ഒരെണ്ണം
*വെള്ളത്തില്‍ കുതിര്‍ത്തുവച്ച ചുവന്ന മുളക്
*കശ്മീരി മുളകുപൊടി- എരിവിന് അനുസരിച്ച് എടുക്കാം
*ചെറുനാരങ്ങാനീര്- ഇടത്തരം വലിപ്പമുള്ള ഒരെണ്ണം
*ഉപ്പ്- ആവശ്യത്തിന്
*കടുക്- ഒരു ടീസ്പൂണ്‍
*വെളിച്ചെണ്ണ – മൂന്ന് ടേബിള്‍ സ്പൂണ്‍
*ചന ദാല്‍- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:ചട്ണി തയ്യാറാക്കുന്നതിനായി ആദ്യം തക്കാളിയും സവാളയും മുറിച്ചുവച്ചത് മിക്സിയിലിട്ട് നന്നായി ഒന്ന് അടിച്ചെടുക്കാം.
ശേഷം ഇതിലേക്ക് തേങ്ങ, ചുവന്ന മുളക്, മുളകുപൊടി, ചെറുനാരങ്ങാ നീര്, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്നുകടി അടിച്ചെടുക്കാം. എല്ലാം നന്നായി അരഞ്ഞ് യോജിച്ച ശേഷം, പാനില്‍ എണ്ണ ചൂടാക്കി കടുകും. കറിവേപ്പിലയും, ചന ദാലും ചേര്‍ത്ത് താളിച്ച് ചട്ണിയിലേക്ക് പകരാം.
രുചികരമായ തക്കാളി- തേങ്ങ ചട്ണി തയ്യാര്‍
News from our Regional Network
English summary: You can make South Indian chutney in no time