വിവാഹ പ്രായം ആകാത്ത കാമുകനൊപ്പം യുവതി ഒളിച്ചോടി ഒടുവില്‍ സംഭവിച്ചത്

Loading...

ഇടുക്കി: തന്നേക്കാള്‍ പ്രായം കുറഞ്ഞ വിവാഹ പ്രായമാകാത്ത കാമുകനൊപ്പം യുവതി ഒളിച്ചോടി. ഒടുവില്‍ കാമുകന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നും ഇരുവരെയും പോലീസ് കണ്ടെത്തി. മകളെ കാണാനില്ലെന്ന് യുവതിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ശാന്തന്‍പാറ പോലീസ് കമിതാക്കളെ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാമുകനൊപ്പം തൊടുപുഴയിലേക്ക് തിരിച്ചത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കാമുകനെയും കാമുകന്റെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തി. കമിതാക്കളെയും ബന്ധുക്കളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വിവാഹ പ്രായം ആകുമ്പോള്‍ ഇരുവരുടെയും വിവാഹം നടത്താമെന്ന് ബന്ധുക്കള്‍ ധാരണയായി. ഇതിനുശേഷം യുവാവിനെ താക്കീതു നല്‍കി ബന്ധുക്കള്‍ക്കൊപ്പം അയച്ചു. അമ്മയുടെ പരാതിയില്‍ കേസ് എടുത്തിരുന്നതിനാല്‍ യുവതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി. അമ്മയോടൊപ്പം പോകാന്‍ തയാറല്ലെന്ന് മൊഴി നല്‍കിയതിനാല്‍ യുവതിയെ വനിതാ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റാന്‍ കോടതി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം