ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയൊന്‍പതുലക്ഷം കഴിഞ്ഞു

Loading...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,70,000 പിന്നിട്ടു.

അമേരിക്കയിൽ ഇന്നലെയും രണ്ടായിരത്തിലധികം മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ എഴുപത്തിയാറായിരം കടന്നു.

റഷ്യയിലും ബ്രിട്ടണിലും ബ്രസീലിലും സ്ഥിതി രൂക്ഷമാണ്. ബ്രിട്ടണിൽ 24 മണിക്കൂറിനിടെ 539 പേരാണ് മരിച്ചത്. രാജ്യത്തെ മരണസംഖ്യ 30615 ആയി. ഫ്രാൻസിൽ മരണസംഖ്യ 25987 ആയി. ജർമനിയിൽ 7392 പേർ മരിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 1886 ആയി.

പോസിറ്റീവ് കേസുകളുടെ എണ്ണം 56342 ആയി. 37916 പേരാണ് ചികിത്സയിലുള്ളത്. 16539 പേർ രോഗമുക്തി നേടി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം