ലോകത്താകെ കൊവിഡ് മരണം 26,000 കടന്നു ; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 919 പേര്‍

Loading...

റോം : ലോ​ക​ത്താ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26,000 ക​ട​ന്നു. ​ഇ​റ്റ​ലി​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ 24 മ​ണി​ക്കൂ​റി​നി​ടെ 919 പേ​ര്‍ മ​രി​ച്ചു. ഇ​ന്ന് 2,296 പേ​രാ​ണ് ലോ​ക​ത്താ​കെ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച 365 പേ​രാ​ണ് ഫ്രാ​ന്‍സി​ല്‍ മ​രി​ച്ച​ത്.

ലോ​ക​ത്താ​കെ 26,369 പേ​ര്‍ക്കാ​ണ് കോ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലാ​ണ് കൂ​ടു​ത​ല്‍പേര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 93,440 പേ​ര്‍​ക്കാ​ണ് ഇ​തി​നോ​ട​കം അ​മേ​രി​ക്ക​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 1385 പേ​ര്‍ അ​മേ​രി​ക്ക​യി​ല്‍ മ​ര​ണ​ത്തി​ന് കീ​ഴടങ്ങി.

കണ്ണൂര്‍ ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ ബാധ ; ഇരുവരുമെത്തിയത് ദുബൈയില്‍ നിന്ന്

ലോ​ക​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ മ​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​റ്റ​ലി​യി​ലാ​ണ്. 9,134 പേ​രാ​ണ് ഇ​റ്റ​ലി​യി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 86,498 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ല്‍ 66,414 പേ​രും ചി​കി​ത്സ​യി​ലാ​ണ്. 3,732 പേ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

സ്പെ​യി​നി​ല്‍ ഇ​ന്ന് 569 പേ​ര്‍ മ​രി​ച്ചു. 64,059 പേ​ര്‍ക്കാ​ണ് സ്പെ​യി​നി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. 4,934 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. അ​തേ​സ​മ​യം ചൈ​ന​യി​ല്‍ പു​തി​യ കൊ​റോ​ണ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ട്. ഇ​ന്ന് 55 പു​തി​യ കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് ചൈ​ന​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം