ബേക്കലില്‍ ചരിത്രത്തിലെ രണ്ടാം വന്‍ സ്വര്‍ണ്ണ വേട്ട

Loading...

കാസര്‍കോട്: കാസര്‍കോട് ബേക്കലില്‍ കസ്റ്റംസിന്‍റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പതിനഞ്ച് കിലോ സ്വര്‍ണ്ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് മഹാരാഷ്ട്ര സ്വദേശികളെ അറസ്റ്റ് ചെയ്തു . ഇന്ന് പുലര്‍ച്ചയോടെ ബേക്കല്‍ പള്ളിക്കര ടോള്‍ പ്ലാസയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം .

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊടുവള്ളിയില്‍ നിന്ന് കാറില്‍ കടത്തിയ സ്വര്‍ണ്ണം ആണ് പിടികൂടിയത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച്‌ കടത്താനായിരുന്നു ശ്രമം. കാറില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ആറര കോടിയോളം രൂപ വിലവരും .കണ്ണൂര്‍ കസ്റ്റംസിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ വേട്ടയാണിത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം