പെണ്‍കരുത്തിന്‍ കുതിപ്പ് : ഇന്ന്‍ ലോക വനിതാദിനം

anjana mt

അവകാശ സമരത്തിന്റെ നിരവധി അനുഭവങ്ങളിലൂടെ ആണ് ഈ ദിവസം പിറക്കുന്നത്. പോരാട്ടത്തിന്റെ നൂറ്റാണ്ട് ചരിത്രമാണ് വനിതാ ദിനം. ജാതി മത ദേശ സാമ്പത്തിക സാംസ്കാരിക അതിർത്തികള്‍ക്കപ്പുറം അധ്വാനത്തിന്റെയും, വിയർപ്പിന്റെയും ആധിപത്യത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രമുണ്ട് ഇതിന്.

ലോകമെങ്ങുമുള്ള വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ട ദിനം.സമത്വം,സ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനമാക്കി സ്ത്രീകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ലോകമെങ്ങും നടക്കുമ്പോഴും ഈ ദിനം ഇന്ത്യയിൽ വനിതകൾക്ക് അരക്ഷിതാവസ്ഥ നിറഞ്ഞതാണ്. തങ്ങൾ സുരക്ഷിതരല്ല എന്ന് ഓർമിപ്പിക്കുന്ന ഒരു ദിനം എന്നതാണ് ശരി.സ്ത്രീയുടെ പങ്കും പദവിയും ശക്തമായി സ്ഥിതീകരിക്കപ്പെട്ടുവെങ്കിലും അവർക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരുകയാണ്.

നിയമങ്ങൾ പ്രയോഗിക്കാവുന്ന പെണ്ണിന്റെ പ്രതികരണത്തിന് അന്തരീക്ഷം ഓരോ സ്ത്രീയുടെയും അവകാശമാണ്.കാലങ്ങൾക്കിപ്പുറം സാമൂഹികമായും, തൊഴിൽപരമായും,വിദ്യാഭ്യാസ പരമായും,സ്ത്രീകൾ എന്ന് ഉന്നമനം കൈവരിച്ചിരിക്കുന്നു എന്ന കാര്യത്തിൽ അഭിമാനിക്കുബോഴും അവയെല്ലാം ഒതുങ്ങി പോകുന്നു എന്നതാണ് യാഥാർഥ്യം.

മകളായും,അമ്മയായും സഹോദരിയായും,ഭാര്യയായും,ഓരോ വേഷ പകർച്ചകളിൽ ജീവിതത്തിൽ സ്ത്രീകൾ നല്കുന്ന സ്വാധീനത്തെ മനസിലാക്കാനും,സ്ത്രീ സാന്നിധ്യത്തിന്റെ ശാരീരിക സാന്നിധ്യത്തിലേക്ക് ചുരുങ്ങാതെ തല ഉയർത്തിപ്പിടിച്ചു നോക്കാനും ഓരോ വനിതാദിനം കടന്നു പോകുമ്പോഴും വരും ദിവസങ്ങളിൽ നമുക്ക് പ്രതീക്ഷിക്കാം.

ഫാഷൻ ലോകത്ത് പകരക്കാരില്ലാത്ത റാണി.അതിനുപരി ഈ 21 വയസ്സുകാരിയുടെ ഇന്നത്തെ നേട്ടം മറ്റൊന്നാണ്. വീഡിയോ കാണാം ………….https://youtu.be/yITSpmVHxlM?t=25

Loading...