ലോകം കാല്പന്തിലുരുളുമ്പോള്‍ ലോക കപ്പിനോടുള്ള ആവേശം മറച്ചു വെക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും

കാല്‍പ്പന്തിന്റെ ലോകമാമാങ്കത്തിന് തിരശീല ഉയര്‍ന്നു കഴിഞ്ഞു. ലോകം ഒന്നാകെ റഷ്യയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നു. കൊച്ചു കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതുമില്ല. പിച്ചവയ്ക്കുന്ന കുട്ടികള്‍ മുതല്‍ വടിയൂന്നുന്നവര്‍ വരെ ഫുട്‌ബോള്‍ ആവേശത്തില്‍ കുതിര്‍ന്നിരിക്കുമ്പോള്‍ കേരളാ മുഖ്യനും തന്റെ ആവേശം മറച്ചു വയ്ക്കുന്നില്ല. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഫുടോബോളിനോടുള്ള തന്റെ ഇഷ്ടം പങ്കുവച്ചത്. തന്റെ കൊച്ചു മകനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രവും കുറിപ്പും പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല.

ഫുട്ബോള്‍ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയില്‍ വിശ്വഫുട്‌ബോള്‍ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂര്‍ത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയില്‍, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും…. ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം, കൊച്ചു മകന്‍ ഇഷാനോടൊപ്പം

കാൽപ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാർവലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്‌ബോൾ…

Posted by Pinarayi Vijayan on Wednesday, June 13, 2018

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം