ജോലി സമ്മര്‍ദ്ദം ;വനിതാ പൊലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ചു

Loading...

കൊല്ലം: രാവിലെ പാറാവ് ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന പൊലീസുകാരിയെ വീട്ടുവളപ്പിലെ മരക്കൊമ്ബില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയം സ്‌റ്റേഷനിലെ സിവില്‍ പൊലീസുകാരി കുണ്ടറ പുനക്കൊന്നൂര്‍ അശ്വതിയില്‍ സന്തോഷിന്റെ ഭാര്യ വസന്ത കുമാരിയാണ് (44) മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം വീടിന് സമീപത്തെ പേരമരത്തില്‍ കണ്ടത്. പാചക ജോലി കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്ന സന്തോഷ് ഇന്നലെ രാത്രി തൊഴില്‍ സംബന്ധമായി കൊട്ടാരക്കരയിലായിരുന്നു.

ജോലിയുടെ സമ്മര്‍ദ്ദമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

കൊല്ലം വനിതാ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരാഴ്‌ച മുമ്ബാണ് വസന്ത കുമാരിയെ കൊട്ടിയത്തേക്ക് മാറ്റിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം