വിവാഹത്തിന് മുമ്പായി അഴകളവ് മാറ്റുന്നതിന് കോസ്‌മെറ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് ദാരുണാന്ത്യം

Loading...

വിവാഹത്തിന് മുമ്ബായി അഴകളവ് മാറ്റുന്നതിന് കോസ്‌മെറ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് ദാരുണാന്ത്യം. യു.കെ സ്വദേശിനിയായ മെലിസ കേര്‍ എന്ന മുപ്പത്തിയൊന്നുകാരിക്കാണ് ശസ്ത്രക്രിയയ്ക്കിടെ ജീവന്‍ നഷ്ടമായത്. യുകെയില്‍ സൈക്കോളജിസ്റ്റായിരുന്നു മെലിസ. പങ്കാളിയായ സ്‌കൈ ബെര്‍ച്ചുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് നിതംബത്തിന്റെ വലിപ്പവും അഴകും കൂട്ടാനുള്ള ‘ബട്ട് ലിഫ്റ്റ് സര്‍ജറി’ നടത്താന്‍ മെലിസ തീരുമാനിക്കുന്നത്.

യു.കെയില്‍ ഇത്തരം കോസ്‌മെറ്റിക് ശസ്ത്രക്രിയകളുടെ ചെലവ് ഭാരിച്ചതാണ്. അതിനാല്‍ത്തന്നെ ഇസ്താംബൂൡല ഒരാശുപത്രിയാണ് മെലീസ ഇതിനായി തെരഞ്ഞെടുത്തത്. എന്നാല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ പോലുമായില്ല, അതിന് മുമ്ബേ മെലീസയ്ക്ക് ജീവന്‍ നഷ്ടമായി. ശസ്ത്രക്രിയ നടക്കുന്നതിനിടെ ശ്വാസകോശത്തിലെ പള്‍മണറി ധമനികളിലൊന്നില്‍ ബ്ലോക്ക് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. സംഭവം മെലീസയുടെ ഇരട്ട-സഹോദരിയും പങ്കാളിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സൗന്ദര്യം വര്‍ധിപ്പിക്കാനായി പല തരത്തിലുള്ള ശസ്ത്രക്രിയകള്‍ ഓരോ അവയവങ്ങള്‍ക്കും നടത്താറുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഈ ശസ്ത്രക്രിയകള്‍ ആരോഗ്യത്തിനു വളരെയധികം ഭീഷണിയാകാറുണ്ട്. ഏറ്റവും അപകടകരമായ സൗന്ദര്യ ശസ്ത്രക്രിയ ബ്രസിലിയന്‍ ബട്ട് ലിഫ്റ്റ് സര്‍ജറിയാണെന്ന് റിപ്പോര്‍ട്ട്. സെലിബ്രിറ്റികള്‍ക്കിടയിലാണ് ഇങ്ങനെ ഒരു ശസ്ത്രക്രിയ പ്രചാരത്തില്‍ ഉള്ളത്. എന്നാല്‍ പലരും വിദേശ രാജ്യങ്ങളിലെ ചെലവു കുറഞ്ഞ ശസ്ത്രക്രിയകള്‍ ചെയ്യുന്നത് അങ്ങേയറ്റം അപകടം സൃഷ്ടിക്കുന്നു.

ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ നിന്ന് കൊഴുപ്പെടുത്ത് നിതംബത്തില്‍ കുത്തിവച്ചാണു നിതംബം ഉയര്‍ത്തല്‍ ശസ്ത്രക്രിയ ചെയ്യുന്നത്. ലോകമെമ്ബാടുമായി ഇതുവരെ 3000 ത്തോളം മരണങ്ങള്‍ ഈ ശസ്ത്രക്രിയമൂലം സംഭവിച്ചിട്ടുണ്ട്. ഉയര്‍ന്ന് അളവില്‍ കൊഴുപ്പ് നിതംബത്തില്‍ കുത്തി വയ്ക്കുമ്ബോള്‍ ഇത് ധമനി വഴി ഹൃദയത്തിയോ ബ്രെയിനിലോ എത്തുന്നത് അപകടത്തിനിടയാക്കുമെന്നു പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം