അവിഹിത ബന്ധമുണ്ടെന്ന സംശയം ;​ ഭ​ര്‍​ത്താ​വും സു​ഹൃ​ത്തും ചേ​ര്‍​ന്ന് ന​ടി​യെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

Loading...

ഡെറാഡൂണ്‍ : മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടിയെ ഭ​ര്‍​ത്താ​വും സു​ഹൃ​ത്തും ചേ​ര്‍​ന്ന് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ടെലിവിഷന്‍ നടിയായ അനിത സിംഗിനെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ നൈനിതാളിലായിരുന്നു സംഭവം.

കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രവീന്ദര്‍ പാല്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഫിറോസ്പൂരിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബോളിവുഡ് സിനിമയില്‍ അവസരം ലഭിക്കുമെന്ന് കൂട്ടുകാരന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതിനായി നേരില്‍ കാണണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് അനിതയെ ഉത്തരാഖണ്ഡിലെത്തിച്ചത്.

നൈ​നി​റ്റാ​ളി​ലെ ക​ല​ദും​ഗി​ല്‍​വ​ച്ച്‌ ഭ​ക്ഷ​ണ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യ​ശേ​ഷം ര​വീ​ന്ദ​റും സു​ഹൃ​ത്താ​യ കു​ല്‍​ദീ​പും ചേ​ര്‍​ന്ന് അ​നി​ത​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​തി​രി​ക്കു​ന്ന​തി​നു വേ​ണ്ടി അ​നി​ത​യു​ടെ മു​ഖം ക​ത്തി​ച്ച്‌ വി​കൃ​ത​മാ​ക്കി. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട​ത്തു​നി​ന്ന് ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ര​വീ​ന്ദ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം