നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍

Loading...

തിരുവനന്തപുരം: വീടിനോടു ചേര്‍ന്നുള്ള കടയില്‍ ഉപയോഗിച്ചിരുന്ന കട്ടിലില്‍ പ്രേത്യേക അറയുണ്ടാക്കി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍. തൂക്കുവിള പുതുവല്‍ വാറുവിള വീട്ടില്‍ അസുമാബീവി(54) യെയാണ് നേമം പോലീസ് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്.മുന്‍പ് സ്‌കൂള്‍ കുട്ടികള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റ കേസില്‍ പിടിയിലായ ഇവര്‍ അടുത്തിടയാണ് ജയിലില്‍നിന്ന് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നേമം ഇന്‍സ്‌പെക്ടര്‍ ബൈജു എല്‍.എസ്.നായര്‍ എസ്.ഐ.മാരായ ദീപു, സജീഷ് കുമാര്‍ സി.പി.ഒ.മാരായ ഗിരി, രാകേഷ് റോഷന്‍, ഡബ്ല്യു.സി.പി.ഒ.മാരായ ആതിര, രേവതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം