ഭര്‍ത്താവിനെയും മക്കളെയും ഉപേഷിച്ച്‌ ഒളിച്ചോടിയ യുവതി കാമുകനൊപ്പം അറസ്റ്റില്‍

Loading...

തിരുവല്ല: ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. നെല്ലാട് പാലയ്ക്കലോടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂര്‍ കുറവന്‍കുഴി ആലങ്കോട്ട് വീട്ടില്‍ അമ്ബിളി (31), അയിരൂര്‍ പ്ലാങ്കമണ്‍ വെള്ളിയറ പനച്ചിക്കല്‍ വീട്ടില്‍ നിധീഷ്‌മോന്‍ (27)എന്നിവരാണ് പിടിയിലായത് .

അമ്ബിളിക്ക് പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുണ്ടെന്ന് പോലീസ് പറഞ്ഞു . നിധീഷ് മോന്‍ ഇവരുടെ ബന്ധുവാണ്. ഫെബ്രുവരി ഒന്‍പതുമുതല്‍ അമ്ബിളിയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് സനല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു . തുടര്‍ന്ന് പോലീസ് അമ്ബിളിയുടെയും നിധീഷിന്റെയും ഫോണിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതോടെ ഇരുവരും തിരുപ്പൂരില്‍ ഉണ്ടെന്നു കണ്ടെത്തി .

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇരുവരെയും ഫോണിലൂടെ ബന്ധപ്പെട്ട് ഉടന്‍ തിരുവല്ല സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ , പോലീസിന്റെ നിര്‍ദേശപ്രകാരം നാട്ടിലെത്തിയ ഇവര്‍ സ്റ്റേഷനില്‍ ഹാജരാകാതെ വീണ്ടും മുങ്ങി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ നിധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടില്‍നിന്ന് ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ നാടുവിട്ടതിന്റെ പേരിലുളള വകുപ്പ് ചുമത്തിയാണ് യുവതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . പ്രേരണാ കുറ്റവും മക്കളെ ഉപക്ഷിച്ച്‌ നാടുവിടാന്‍ യുവതിക്ക് സഹായമൊരുക്കിയതിന്റെയും പേരിലുള്ള വിവിധ വകുപ്പുകളാണ് യുവാവിനുമേല്‍ ചുമത്തിയിട്ടുള്ളത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം