അന്ന് കത്തി ജ്വലിച്ചിരുന്ന താരം; ഇന്ന് ആരാരും തിരിഞ്ഞുനോക്കാനില്ലാതെ സര്‍ക്കാര്‍ ആശുപത്രി കിടക്കയില്‍; കണ്ണീരായി ചാര്‍മിള

Loading...

ഒരു കാലത്ത് സിനിമാ ലോകത്തെ പ്രമുഖതാരമായിരുന്ന നടി ചാര്‍മിള ഇന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. അസ്ഥിരോഗത്തെ തുടര്‍ന്ന് നടി ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവരെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തൊണ്ണൂറ് കാലഘട്ടത്തില്‍ മലയാളസിനിമയിലെ ഉദിച്ചുയരുന്ന താരമായിരുന്നു ചാര്‍മിള. സിനിമയ്ക്ക് ഉള്ളിലും പുറത്തും താരത്തിന് ഒട്ടേറെ ആരാധകരും ഉണ്ടായിരുന്നു. പിന്നീട് വിസ്മൃതിയിലേക്ക് പോയ ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ചാര്‍മിള തന്നെ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള ജീവിച്ചു വരികയായിരുന്നു.

രോഗബാധിതയായ അമ്മയും ചാര്‍മിളയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഇതിനിടെ വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വേഷങ്ങള്‍ ലഭിക്കാതായതോടെ ജീവിതം വീണ്ടും വഴിമുട്ടി. ഇപ്പോള്‍ തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം