Categories
Kozhikode

ഒന്നുരിയാടാതെ അവൾ നീതി നേടി; വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ ജയിലിൽ

കോഴിക്കോട് : തനിക്ക് നേരെ ഉണ്ടായ അതിക്രമത്തെ കുറിച്ച് ഒന്നും പറയാൻ അവൾക്കായിരുന്നില്ല.

എന്നാൽ അവൾ ആ ക്രൂരത എഴുതി നൽകി. അത് നീതിയിലേക്കുള്ള വഴിയുന്നു.

കോഴിക്കോട് ബധിരയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപകനെ അറസ്റ്റു ചെയ്തു.

ഫാറൂഖ് കോളേജിലെ അധ്യാപകനായിരുന്ന പുത്തനത്താണി വൈരങ്കോട് കമറുദ്ദീൻ പരപ്പിലിനെയാണ് (37) അറസ്റ്റുചെയ്തത്.

കഴിഞ്ഞവർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോളേജിലെ വിനോദയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയതായാണ് ഇന്റേണൽ കംപ്ലയിന്റ് സെല്ലിൽ നൽകിയ പരാതിയിൽ വിദ്യാർഥിനി പറഞ്ഞിരുന്നത്.

സീറ്റിൽ അടുത്തിരുന്ന അധ്യാപകൻ ലൈംഗികച്ചുവയോടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചതായി പരാതിയിൽ പറയുന്നു.

തുടർന്ന് കോളേജിൽനിന്ന് അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തു.

ഫറോക്ക് സ്റ്റേഷനിൽ പരാതിയെത്തിയതോടെ അധ്യാപകനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു.

ബധിരതയുള്ളതിനാൽ സംസാരിക്കാൻ വിദ്യാർഥിനിക്ക് ബുദ്ധിമുട്ടുണ്ട്. ഇക്കാരണത്താൽ എഴുതിവാങ്ങിയും കരുണ സ്പെഷ്യൽ സ്കൂളിന്റെയും സഹായത്തോടെയുമാണ് പോലീസ് മൊഴിയെടുത്തത്.

ഭയം കാരണം 2019 ഡിസംബർ ആറിനുനടന്ന സംഭവം വിദ്യാർഥിനി ഫെബ്രുവരിയിലാണ്‌ അറിയിച്ചത്.

അസിസ്റ്റന്റ് കമ്മിഷണർ (സൗത്ത്) എ.ജെ. ബാബുവിന്റെ നേതൃത്വത്തിലാണ അന്വേഷണം നടന്നത്.

എസ്.ഐ. ഉണ്ണി, സി.പി.ഒ.മാരായ രമേഷ്ബാബു, സുജിത്ത്, ജാനേഷ് കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP