അമരാവതി : പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ മുന്‍കാമുകനും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കത്തിച്ചു. അനന്തപൂര്‍ ജില്ലയിലെ ധര്‍മ്മാവരം സ്വദേശിയായ സ്നേഹലതയെന്ന പത്തൊമ്ബതുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ആന്ധ്രപ്രദേശില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലടക്കം പെണ്‍കുട്ടിയ്ക്ക് നീതി കിട്ടാനുള്ള ഹാഷ്ടാഗുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുന്കാമുകന് ഗുട്ടി രാജേഷിനെയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തിരുന്നു. ജോലി ലഭിച്ചതോടെ സ്നേഹലത പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്നും ഇതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നുമാണ് രാജേഷിന്റെ മൊഴി.
സ്നേഹലത ധര്‍മ്മാവരം എസ്ബിഐ ബ്രാഞ്ചിലെ താല്കാലിക ജോലിക്കാരിയായിരുന്നു. രാജേഷിനെതിരെ നേരത്തെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ചൊവ്വാഴ്ച ബാങ്കില്‍ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ സ്നേഹലതയെ കാണാതാകുകയായിരുന്നു. ഗുട്ടി രാജേഷും സുഹൃത്ത് കാര്‍ത്തിക്കും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കഴുത്തു ഞെരിച്ചു കൊന്നതിനു ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. കൂടുതല്‍ പ്രതികളുണ്ടെന്ന സംശയത്തില്‍ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
News from our Regional Network
RELATED NEWS
English summary: Withdrew from the love affair; Her boyfriend and friend killed her and set her on fire.