Categories
headlines

ഡിസിസി പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

 


തിരുവനന്തപുരം: ഡി.സി.സി പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പരസ്യമായി വിമര്‍ശനം ഉന്നയിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന നേതാക്കളും രംഗത്തെത്തി.

പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമായിരുന്നു എന്നുമാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്ന വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നതിന്റെ പിറകെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

എല്ലാവര്‍ക്കും ഗ്രൂപ്പുണ്ട്. എല്ലാവരും ഗ്രൂപ്പ് മാനേജര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും അത് നിര്‍വഹിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചയുണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP