Categories
crime

കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി

മുംബൈ : കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് മുറിയിൽ കുഴിച്ചു മൂടിയ 28കാരിയെ പൊലീസ് പിടികൂടി.

മുംബൈയിലെ ദഹിസറിനടുത്ത് 12 ദിവസങ്ങൾക്ക് മുൻപാണ് കൊലപാതകം നടന്നത്. മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് ഭർത്താവ് റയീസ് ഷേഖിന്റെ കഴുത്ത് മുറിച്ചാണ് ഭാര്യ റഷീദ ഷേഖ് കൊലപാതകം നടത്തിയത്.

റഷീദയുടെയും റയീസിന്റെയും പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽ വച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹംഇവരുടെ കിടപ്പുമുറിയിൽ തന്നെ കുഴിച്ചു മൂടി.

കാമുകൻ അമിത്തിന്റെ സഹായത്തോടെയാണ് റഷീദ ഭർത്താവ് റയീസിനെ കൊലപ്പെടുത്തിയത്.

തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്ന റയീസിനെ കാണാനില്ലെന്ന് അയൽവാസി മെയ് 25ന് പൊലിസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ദിവസങ്ങൾക്ക് ശേഷം വീട്ടിലെത്തി റയീസിന്റെ സഹോദരനോട് കൊലപാതകത്തിന് സാക്ഷിയായ മകൾ നടന്ന സംഭവങ്ങൾ അറിയിക്കുകയായിരുന്നു.

സഹോദരൻ പൊലിസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി റഷീദയെ പിടികൂടുകയുമായിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: With the help of her lover, she killed her husband and buried him

NEWS ROUND UP