Categories
Kozhikode

ലോക്ക് ഡൌണ്‍ ബാറുകള്‍ പൂട്ടിയതോടെ വെള്ളുക്കര വ്യാജ വാറ്റും കയറ്റുമതിയും തകൃതി

തിരുവള്ളൂർ : ലോക്ക് ഡൌണ്‍ പ്രക്യപിച്ചതിനാല്‍ ബീവറേജ് അടച്ചതോടെ വെള്ളുക്കരയിലും മങ്ങാം മൂഴി ഭാഗങ്ങളിലും കേന്ദ്രീകരിച്ചു അനധികൃത വ്യാജവാറ്റും വ്യാജ മദ്യ വില്പ്പനയും നടത്തുന്നതായി പരാതി.

രാത്രി ഏറെ വൈകിയും വാഹനങ്ങളില്‍ എത്തി മദ്യം വടകരയിലേക്കും പേരാമ്പ്ര ഭാങ്ങളിലെക്കും കയറ്റി അയക്കുകയാണ് ചെയ്യുന്നത്.

നേരെത്തെ ഓര്‍ഡര്‍ എടുത്ത ശേഷം അവര്‍ക്ക് എത്തിച്ചു കൊടുക്കുവാന്‍ പ്രത്യേക സംഘംതന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

പരിചയമില്ലാത്ത ആളുകള്‍ പ്രദേശത്ത് വന്നു പോകുന്നത് പ്രദേശത്ത് കോവിഡ് വ്യാപനം ഉണ്ടാക്കുമോ എന്ന ആശങ്കയും പ്രദേശ വാസികള്‍ പങ്കുവെക്കുന്നു.

വെള്ളൂക്കര പല സ്ഥലങ്ങളിലായി തകൃതിയായ വ്യാജ മദ്യ വില്‍പ്പനയാണ്. വടകരയിലും പേരാമ്പ്ര യിലും എല്ലാ ബാറുകളും പൂട്ടിയതോടെ ഇത്തരക്കാര്‍ക്ക് ഇപ്പോള്‍ ചാകരക്കാലമാണ്.

വാറ്റ് നടത്തുന്നവർക് ധനസഹായം നൽകാനും ലാഭ വിഹിതം കൈപ്പറ്റനും സമൂഹത്തിൽ മാന്യത നടിക്കുന്ന ഒരു വിഭാഗം ആളുകളും ഒത്താശ നൽകുന്നു.

കൂലിപ്പണിക്ക് പോകുന്ന സാധാരണക്കാർ ലോക്ക് ഡൌണ്‍ കാലത്ത് വീട്ടു സാധനങ്ങൾ വാങ്ങിക്കാൻ ഉപയോഗിക്കേണ്ട പണം ആണ് മദ്യപാനത്തിന് ചിലവഴിക്കുന്നത്.

വ്യാജ വാറ്റ് ഇത്തരത്തിൽ വ്യാപിച്ചാൽ മദ്യ ഒരു ദുരന്തത്തിന് പ്രദേശം സാക്ഷി ആകേണ്ടി വരുമൊ എന്ന ഭയത്തിലാണ് നാട്ടുകാർ. മുന്‍പും ഈ പ്രദേശത്ത് വ്യാജമദ്യ വില്‍പ്പന ഉണ്ടായിരുന്നു.

അതിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ചത് യുവശക്തി എന്ന സംഘടനയാണ്. ഇവര്‍ എഴുപതോളം വാറ്റു കേന്ദ്രങ്ങള്‍ നശിപ്പിച്ചിരുന്നു. തുടര്‍ന്ന് 15 പേര്‍ക്കെതിരെ പോലിസ്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

തിരുവള്ളുരിലും പരിസര പ്രദേശങ്ങളിലും നടന്നു കൊണ്ടിരുന്ന വ്യാജ മദ്യ വില്പനയെക്കെതിരെ 2008 ലാണ് ചാനിയംകടവിൽ നിന്നും ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് യുവശക്തി ജനകീയ മദ്യനിരോധന സമിതി രെജിസ്ടർ ചെയ്തു പ്രവർത്തനം ആരംഭിച്ചത് .

യുവശക്തി ജനകീയ മദ്യനിരോധന സമിതി നടത്തിയ പ്രവർത്തനങ്ങൾ വടകര പോലീസിന്റെയും എക്സൈസിന്റെയും കോഴിക്കോട് കളക്ടരുടേയും നാട്ടുകാരുടെയും പ്രശംസപിടിച്ചു പറ്റിയിരുന്നു.

യുവ ശക്തി നിരവധി വ്യാജ മദ്യ വാറ്റു കേന്ദ്രങ്ങൾ തകർക്കുകയും വ്യാജ മദ്യ വില്പന നടത്തുന്നവരെ തടയുകയും പ്രദേശത്ത് മദ്യത്തിനെതിരെ ബോധവൽകരണം നടത്തുകയും ചെയ്തിട്ടുണ്ട് .

എന്നാൽ ഇപ്പോൾ 10 വർഷത്തിന് ശേഷം പ്രദേശത്ത് വീണ്ടും വീടുകൾ കേന്ദ്രീകരിച്ചു അനധികൃത മദ്യ വില്പന നടത്താൻ തുടങ്ങിയതോടെയാണ് നാട്ടുകാര് യുവശക്തി ജനകീയ മദ്യനിരോധന സമിതിയുമായി വീണ്ടും സജീവ മായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്.

പ്രദേശത്ത് യുവശക്തി ജനകീയ മദ്യനിരോധന സമിതി നാട്ടുകാരുടെയും പോലീസിന്റെയും എക്സൈസ് എന്നീ വകുപ്പുകളുടെ സഹായത്തോടെ പ്രതികരിച്ചു തുടങ്ങി വില്പന നടത്തുന്നവര്‍ക്കെതിരെ എക്സൈസ് കമ്മിഷ്ണര്‍ ,പോലിസ് എന്നിവര്‍ക്ക് പരാതി നല്‍കാണാന് തീരുമാനം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: With the closure of the lock down bars, the fake VAT and exports of white sand have become a thing of the past

NEWS ROUND UP