Categories
entevartha

വൃദ്ധ സദനങ്ങൾക്കറുതിയുണ്ടാക്കുമോ? ഈ അമ്മ ദിനാഘോഷങ്ങൾ വൃദ്ധ സദനങ്ങൾക്കറുതിയുണ്ടാക്കുമോ? ഈ അമ്മ ദിനാഘോഷങ്ങൾ

അമ്മയുടെ കരുത്തലിന് മുന്നിൽ ഇന്ന് ലോകം ചേരുകയാണ്. സ്‌നേഹം, കരുണ, ക്ഷമ, ത്യാഗം, സഹനം, തുടങ്ങിയ പദങ്ങൾക്കെല്ലാം കൂടി ഒരു വാക്ക് അതാണ്‌ അമ്മ. വെറും രണ്ട് വാക്കിലൊതുങ്ങുന്നതല്ല അമ്മ എന്ന ജന്മത്തിന്റെ മഹത്വം. പൊക്കിൾക്കൊടിയിൽ തുടങ്ങുന്ന ആ സ്‌നേഹത്തിന്റെ രക്തബന്ധം.

പകരം വെക്കാൻ മറ്റൊന്നില്ലാത്തൊരു ആത്മബന്ധം. സ്വന്തം വിശപ്പിനേക്കാൾ അമ്മക്ക് അസഹനീയമാകുന്നത് മക്കളുടെ വിശപ്പിനെയാണ്.സ്വന്തം വേദനയേക്കാൾ ഏറെ അമ്മയ്ക്ക് വേദനിക്കുന്നത് മക്കളുടെ വേദനയിലാണ്.ജീവിത തിരക്കുകളായാലും സ്വാർത്ഥതകളായാലും മനുഷ്യൻ ഏറ്റവും കൂടുതൽ മറന്നുപോകുന്നതും അവരെ തന്നെ.

നാടെങ്ങും ഉയർന്നു വരുന്ന വൃദ്ധസദനങ്ങൾ ആ സത്യത്തെ ഓർമിപ്പിക്കുന്നു.ഇവിടെ വള്ളത്തോൾ നാരായണ മേനോൻ എന്ന മഹാകവിയുടെ വരികൾ ഓർക്കാതിരിക്കാൻ പറ്റില്ല.

” മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ
മാതാവിൽ വാത്സല്യ ദുഗ്ധം നുകർന്നാലെ
പൈതൽ പൂർണ്ണ വളർച്ച നേടൂ
അമ്മതാൻ തന്നെ പകർന്നു തരുമ്പോഴേ
നമ്മൾക്കമൃതും അമൃതായി തോന്നും “

അമ്മമാരെ വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുന്ന ഇന്നത്തെ തലമുറ ഓർക്കേണ്ടത് ഓരോ മക്കളും നഷ്ടപ്പെടുത്തുന്നത് ഇനിയൊരു ജന്മം കൊണ്ട് നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയപുണ്യമാണ്‌. അമ്മമാരേ ദൈവമായി കണ്ടിരുന്ന ഒരു കാലം ഭാരതത്തിനുണ്ടായിരുന്നു എന്നാലിന്ന് മുഴങ്ങി കേൾക്കുന്നത് അമ്മമാരുടെ നിലവിളികളാണ്.

അമ്മയ്ക്ക് പകരം വെയ്ക്കാൻ മറ്റാർക്കും കഴിയില്ല. അത് പോലെ തന്നെ അവരുടെ വാർദ്ധക്യത്തിൽ മക്കളുടെ സാന്ത്വന സ്പർശനത്തിന് പകരമായി മറ്റൊന്നും മാതാപിതാക്കൾ ആഗ്രഹിക്കുന്നില്ല. സ്വർണ്ണമോ, പട്ടോ, പണമോ, ഒന്നും കൊടുക്കാൻ സാധിച്ചില്ലെകിലും നൽകാൻ കഴിയുന്ന സ്‌നേഹം അത് മാത്രം നൽകാൻ നിങ്ങൾക്ക് സാധിച്ചാൽ ഈ ജീവിതം ധന്യമാകും.

വൃദ്ധസദനങ്ങളും, അഗതിമന്ദിസ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഈ ലോകത്ത് റോഡിലും, വീടിലും, ജോലി സ്ഥലത്തും എല്ലാം പ്രായഭേദമന്യേ അവർ അക്രമിക്കപ്പെടുബോൾ ഇത്തരം ആഘോഷങ്ങൾ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്.

പുതു തലമുറയിലെ അമ്മ എന്ന വാക്കിന്റെ മഹത്വം ഇല്ലാതാക്കുന്ന വിവിധ രൂപങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ അറിഞ്ഞു കൊണ്ടിരിക്കുന്നു. സ്വന്തം സുഖത്തിനുവേണ്ടി പിഞ്ചോമനകളെ ക്രൂരമായി കൊന്നുകളയാൻ പോലും ഹൃദയം ഇല്ലാത്ത ശരീരമായി പോയി ഇന്ന് ചില അമ്മ മനസുകൾ എന്നതാണ് സത്യം.

അതിനു വിവിധ ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലുള്ളത്. അമ്മയെ ദൈവമായി കണ്ടിരുന്ന പരമ്പര്യത്തെ നമുക്ക് എവിടേയോ നഷ്ടമായിരിക്കുന്നു. അത് ഇനിയും തിരിച്ചു പിടിക്കാൻ നമ്മൾ മക്കൾ ഓരോരുത്തരുമാണ് ശ്രമിക്കേണ്ടത്.

ഇനിയും അടുത്ത മാതൃദിനത്തിലെങ്കിലും ഇതുപോലുള്ള വാർത്തകൾ കേൾക്കാതിരിക്കട്ടെ. അക്ഷരം ഏതു മറന്നാലും അമ്മ എന്ന രണ്ടക്ഷരം മറക്കാതിരിക്കട്ടെ ഓരോ മക്കളിലും.രങ്ങളൊന്നുമല്ല അവരുടെ അവസാന കാലത്ത് അവർ ആഗ്രഹിക്കുന്നത് മക്കളുടെ സാന്നിധ്യം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS