ഉടന്‍ വിരമിക്കില്ല ; ധോണി 2021ലും ഐ.പി.എല്‍ കളിക്കും

Loading...

2021ല്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി കളിക്കുമെന്ന് മുന്‍ ബി.സി.സി.ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്‍.

ധോണി 2021ലും ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി കളിക്കുമെന്നും അടുത്ത വര്‍ഷം ധോണി ലേലത്തില്‍ പങ്കെടുക്കുമെന്നും തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയെ നിലനിര്‍ത്തുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

നേരത്തെ തന്നെ ഈ വര്‍ഷം നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണി ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട്‌ തോറ്റതിന് ശേഷം ധോണി ഇതുവരെ ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായി ധോണി ജാര്‍ഖണ്ഡ് രഞ്ജി ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. 2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയത് മുതല്‍ മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം